---
title: "#GarbageFree | വേളം ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് മാലിന്യ മുക്ത വാർഡായി പ്രഖ്യാപിച്ചു "
english_title: "#fourth #ward #GramaPanchayath #declared #GarbageFree #Ward"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/177835/fourth-ward-gramapanchayath-declared-garbagefree-ward"
published_at: "2024-01-18T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a9572197d02_garbage.jpg"
keywords: []
---

# #GarbageFree | വേളം ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് മാലിന്യ മുക്ത വാർഡായി പ്രഖ്യാപിച്ചു 

> **Lead Summary:** **വേളം: [** ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് മാലിന്യ മുക്ത വാർഡായി പ്രഖ്യാപിച്ചു. വാർഡിലെ മുഴുവൻ വീടുകളിൽ നിന്നും സ്ഥാപങ്ങളിൽ നിന്നും ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നുവെന്നും അജയ്‌വ മാലിന്യങ്ങൾ യൂസർഫീ നൽകി ഹരിതകർമ സേനയ്ക്ക് കൈമാറുന്നുവെന്നും ഉറപ്പു വരുത്തി.

## Article Content

**വേളം: [** ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് മാലിന്യ മുക്ത വാർഡായി പ്രഖ്യാപിച്ചു. വാർഡിലെ മുഴുവൻ വീടുകളിൽ നിന്നും സ്ഥാപങ്ങളിൽ നിന്നും ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നുവെന്നും അജയ്‌വ മാലിന്യങ്ങൾ യൂസർഫീ നൽകി ഹരിതകർമ സേനയ്ക്ക് കൈമാറുന്നുവെന്നും ഉറപ്പു വരുത്തി.

പൊതു ഇടങ്ങളിലെയും ജലസ്രോതസ്സുകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് നയീമ കുളമുള്ളതിൽ ശുചിത്വ പ്രഖ്യാപനം നടത്തി. വാർഡ് മെമ്പർ കിണറുള്ളതിൽ അസീസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

രഞ്‌ജിത്‌, പഞ്ചായത് ഹെൽത്ത് ഇൻസ്‌പെക്ടർ നിഖിൽ രാജ്, വാർഡ് കൺവീനർ ഇവി അബ്ദുറഹ്മാൻ, തയ്യിൽ വാസു, കുഞ്ഞമ്മദ് ടി വി സി , ടി പി സൂപ്പി ഹാജി, ആശ വർക്കർ പ്രസീത, ഹരിത സേന അംഗം നിജി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/177835/fourth-ward-gramapanchayath-declared-garbagefree-ward)