---
title: "#Sudheesh | സുധീഷ് കുടുംബസഹായനിധി കൈമാറി "
english_title: "#Sudheesh #handed #over #Kudumbasahayanidhi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/177991/sudheesh-handed-over-kudumbasahayanidhi"
published_at: "2024-01-19T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa3f129a625_sudheesh.jpg"
keywords: []
---

# #Sudheesh | സുധീഷ് കുടുംബസഹായനിധി കൈമാറി 

> **Lead Summary:** **കുറ്റ്യാടി: [ **കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്യവേ അന്തരിച്ച സുധീഷിൻറെ ആശ്രിതരെ സഹായിയ്ക്കാൻ പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് സമാഹരിച്ച തുകയും കേരളാ പോലീസ് ഹൗസിംഗ് സഹകരണസംഘത്തിൻറെ സി പി എ എസ് ആനുകൂല്യവും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.അർവിന്ദ് സുകുമാർ കൈമാറി.

## Article Content

**കുറ്റ്യാടി: [ **കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്യവേ അന്തരിച്ച സുധീഷിൻറെ ആശ്രിതരെ സഹായിയ്ക്കാൻ പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് സമാഹരിച്ച തുകയും കേരളാ പോലീസ് ഹൗസിംഗ് സഹകരണസംഘത്തിൻറെ സി പി എ എസ് ആനുകൂല്യവും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.അർവിന്ദ് സുകുമാർ കൈമാറി.

കേരളാ പോലീസ് ഹൗസിംഗ് സഹകരണസംഘം എക്സിക്യൂട്ടീവ് ഡയറക്ടർ സി.കെ.സുജിത്ത് അധ്യക്ഷനായി. നാദാപുരം ഡി.വൈ.എസ്.പി. വി.വി.ലതീഷ്, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജിലേഷ്, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഭിജിത്ത് ജി.പി, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.മുഹമ്മദ്,കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർ ഇ.കെ.ഷിജു എന്നിവർ സംസാരിച്ചു. പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ഷനോജ് സ്വാഗതവും സംസ്ഥാനകമ്മറ്റി അംഗം വി.പി. സുരേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/177991/sudheesh-handed-over-kudumbasahayanidhi)