---
title: "#thanal | വാർഷിക പൊതുയോഗം; ഭിന്നശേഷിക്കാർക്ക് തൊഴിൽപരിശീലന കേന്ദ്രവുമായി തണൽ "
english_title: "#Annual #General #Meeting #thanal #Vocational #Training #Center #differently #abled"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/178336/annual-general-meeting-thanal-vocational-training-center-differently-abled"
published_at: "2024-01-20T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ac02a34688b_dr.jpg"
keywords: []
---

# #thanal | വാർഷിക പൊതുയോഗം; ഭിന്നശേഷിക്കാർക്ക് തൊഴിൽപരിശീലന കേന്ദ്രവുമായി തണൽ 

> **Lead Summary:** **കുറ്റ്യാടി: [ **പതിനെട്ടുവയസ്സ് കഴിഞ്ഞ ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലന കേന്ദ്രവും ആശ്രയമില്ലാത്തവർക്ക് പുനരധിവാസകേന്ദ്രവും തുടങ്ങാൻ തണൽ കരുണ വാർഷിക പൊതുയോഗം തീരുമാനിച്ചു.

## Article Content

**കുറ്റ്യാടി: [ **പതിനെട്ടുവയസ്സ് കഴിഞ്ഞ ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലന കേന്ദ്രവും ആശ്രയമില്ലാത്തവർക്ക് പുനരധിവാസകേന്ദ്രവും തുടങ്ങാൻ തണൽ കരുണ വാർഷിക പൊതുയോഗം തീരുമാനിച്ചു.

ഭിന്നശേഷി സ്കൂൾ, ഡയാലിസിസ് സെന്ററുമായി നടത്തി വരുന്ന തണലിന്റെ പ്രസിഡന്റായി ശിശുരോഗ വിദഗ്‌ധൻ ഡോ. ഡി. സച്ചിത്തിനെ തിരഞ്ഞെഞ്ഞെടുത്തു. വർക്കിങ് പ്രസിഡൻറ് ടി.കെ. മോഹൻദാസ് അധ്യക്ഷനായി. ഇല്യാസ് തരുവണ മുഖ്യ പ്രഭാഷണം നടത്തി.

ഒ.ടി. നഫീസ, പി.കെ. നവാസ്, അബ്ദുല്ല സൽമാൻ, പി.എം. യൂസഫ്, സാദത്ത് വാണിമേൽ, ടി.കെ. റിയാസ്, ഡോ. ജമീല ബാബു, മാണിക്കോത്ത് അബ്ദു സമദ്, രവി പുതുക്കോട്ട്, കുളങ്ങര അശോകൻ തുടങ്ങിയവർ സംസാരിച്ചു.

മറ്റു ഭാരവാഹികൾ: കെ.കെ. ഭാസ്കരൻ, കോത്തമ്പറ മൂസ, എം.എം. ചാത്തു (വൈ.ചെ.), ഇ ജെ നിയാസ് (ജന. സെക്ര.), എസ്. ജെ. സജീവ് കുമാർ, ഷിബി, എൻ.സി.കെ. നവാസ്, പി.പി. അമ്മദ് (സെക്ര), വി.പി. അബ്ദുൾ ലത്തീഫ് (കോ - ഓർഡിനേറ്റർ). മൊയോറത്ത് അലി (ഖജാ.).

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/178336/annual-general-meeting-thanal-vocational-training-center-differently-abled)