---
title: "#diesel | മാഹിയിൽനിന്ന് അനധികൃതമായി കടത്തിയ ഡീസൽ കുറ്റ്യാടിയിൽ വെച്ച് പിടികൂടി "
english_title: "#Illegally #smuggled #diesel #Mahi #seized #kuttiady "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/178376/illegally-smuggled-diesel-mahi-seized-kuttiady"
published_at: "2024-01-21T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aca86e5b530_diesel.jpg"
keywords: []
---

# #diesel | മാഹിയിൽനിന്ന് അനധികൃതമായി കടത്തിയ ഡീസൽ കുറ്റ്യാടിയിൽ വെച്ച് പിടികൂടി 

> **Lead Summary:** **കുറ്റ്യാടി: [** മാഹിയിൽനിന്ന് അനധികൃതമായി രണ്ടു വാഹനങ്ങളിലായി കടത്തിക്കൊണ്ടുവരുകയായിരുന്ന 5000 ലിറ്റർ ഡീസൽ കുറ്റ്യാടിയിൽ വെച്ച് കൊയിലാണ്ടി ജി.എസ്.ടി. എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പിടികൂടി.

## Article Content

**കുറ്റ്യാടി: [** മാഹിയിൽനിന്ന് അനധികൃതമായി രണ്ടു വാഹനങ്ങളിലായി കടത്തിക്കൊണ്ടുവരുകയായിരുന്ന 5000 ലിറ്റർ ഡീസൽ കുറ്റ്യാടിയിൽ വെച്ച് കൊയിലാണ്ടി ജി.എസ്.ടി. എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പിടികൂടി.

എൻഫോഴ്‌സ്‌മെന്റ് ഓഫീസർ ജി.വി. പ്രമോദ്, കെ.പി. രാജേഷ്, സി. ബിനു എന്നിവരുൾപ്പെട്ട സ്ക്വാഡാണ് പിടികൂടിയത്.

വാഹനത്തിന്റെ പ്ലാറ്റ്‌ഫോമിൽ പ്രത്യേകരീതിയിൽ ടാങ്ക് നിർമിച്ച് അതിനു മുകളിൽ കോഴികളെ കൊണ്ടുവരുന്ന ബോക്സ് കയറ്റി മുക്കം ഭാഗത്തേക്ക് ഡീസൽ കൊണ്ടുവരുന്നതിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിക്ക് വാഹനം പിടികൂടിയത്. നികുതിയും പിഴയുമടക്കം അഞ്ചുലക്ഷത്തോളംരൂപ അടയ്ക്കാൻ നോട്ടീസ് നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/178376/illegally-smuggled-diesel-mahi-seized-kuttiady)