---
title: "#competition |  ഉറുദു ദിനം ; സംസ്ഥാന തല ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ചീക്കോന്ന് യു.പി സ്കൂൾ"
english_title: "#UrduDay #CheekkonnUPSchool #won #firstplace #state #level #shortfilm #competition"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/178731/urduday-cheekkonnupschool-won-firstplace-state-level-shortfilm-competition"
published_at: "2024-01-22T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae854bcf3d2_shortfilm.jpg"
keywords: []
---

# #competition |  ഉറുദു ദിനം ; സംസ്ഥാന തല ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ചീക്കോന്ന് യു.പി സ്കൂൾ

> **Lead Summary:** **കക്കട്ടിൽ: [ **സംസ്ഥാന ഉറുദു ദിനത്തോട് അനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ചീക്കോന്ന് യുപി സ്കൂൾ. ചിത്രത്തിൽ കുട്ടികളിലെ ശാസ്ത്രത്തിൻ്റെയും സാങ്കേതിക വിദ്യയുടേയും ദുരുപയോഗവും അന്യമാകുന്ന നല്ല സൗഹൃദ ബന്ധങ്ങളും പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും ചിത്രം ഉയർത്തിക്കാട്ടി.

## Article Content

**കക്കട്ടിൽ: [ **സംസ്ഥാന ഉറുദു ദിനത്തോട് അനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ചീക്കോന്ന് യുപി സ്കൂൾ. ചിത്രത്തിൽ കുട്ടികളിലെ ശാസ്ത്രത്തിൻ്റെയും സാങ്കേതിക വിദ്യയുടേയും ദുരുപയോഗവും അന്യമാകുന്ന നല്ല സൗഹൃദ ബന്ധങ്ങളും പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും ചിത്രം ഉയർത്തിക്കാട്ടി.

വിദ്യാർത്ഥികളായ ജൂതിക, ലക്ഷ്മ്‌മി ബി.എസ്, ആൽവിയ സാജ്, ശിവാനി ടി.പി, ധനലക്ഷ്മ‌ി കെ.എം, ദീക്ഷിത് എം രവി, അധ്യാപകരായ കെ.എം ബീന, നിമിഷ വി.കെ, കെ.പി രജീഷ്, എൻ.കെ പുഷ്പ, രജില എം.കെ, ഷീജ പി എം, കെ പി സുരേഷ് എന്നിവർ അതിൽ വേഷമിട്ടു. ക്യാമറാ വിപിൻ നവോദയ, സംവിധാനം സുരേഷ് ബാബു നന്ദന, സ്ക്രിപ്റ്റ് കെ.പി സുരേഷ് എന്നിവർ നിർവ്വഹിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/178731/urduday-cheekkonnupschool-won-firstplace-state-level-shortfilm-competition)