---
title: "#LiteratureFestival | നരിപ്പറ്റ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇന്ന് സമാപിക്കും"
english_title: "#Naripatta #LiteratureFestival #concludes #today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/178940/naripatta-literaturefestival-concludes-today"
published_at: "2024-01-23T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afaa4260911_naripatta.jpg"
keywords: []
---

# #LiteratureFestival | നരിപ്പറ്റ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇന്ന് സമാപിക്കും

> **Lead Summary:** **നരിപ്പറ്റ:[ **കൈവേലിയിൽ നടന്നുവരുന്ന നരിപ്പറ്റ ലിറ്ററേച്ചറർ ഫെസ്റ്റിവൽ ബുധനാഴ്ച സമാപിക്കും. ഗ്രാമ പ്രദേശത്ത് നടക്കുന്ന ഫെസ്റ്റിവൽ വിഷയങ്ങളുടെ പ്രാധാന്യം കൊണ്ടും, ആസ്വാദകപങ്കാളിത്തം കൊണ്ടും ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.പഞ്ചായത്തും, ഗ്രാന്മ സാംസ്കാരിക വേദിയും ചേർന്നു നടത്തുന്ന നാട്ടുപൊലിമ യുടെ ഭാഗമായാണ് സാഹിത്യോത്സവവും സംഘടിപ്പിച്ചിരിക്കുന്നത്.

## Article Content

**നരിപ്പറ്റ:[ **കൈവേലിയിൽ നടന്നുവരുന്ന നരിപ്പറ്റ ലിറ്ററേച്ചറർ ഫെസ്റ്റിവൽ ബുധനാഴ്ച സമാപിക്കും. ഗ്രാമ പ്രദേശത്ത് നടക്കുന്ന ഫെസ്റ്റിവൽ വിഷയങ്ങളുടെ പ്രാധാന്യം കൊണ്ടും, ആസ്വാദകപങ്കാളിത്തം കൊണ്ടും ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.പഞ്ചായത്തും, ഗ്രാന്മ സാംസ്കാരിക വേദിയും ചേർന്നു നടത്തുന്ന നാട്ടുപൊലിമ യുടെ ഭാഗമായാണ് സാഹിത്യോത്സവവും സംഘടിപ്പിച്ചിരിക്കുന്നത്.

കലാ, സാഹിത്യ, സാംസ്കാരിക മേഖലകളിലെ മാറ്റങ്ങളും മുന്നേറ്റങ്ങളെയും, പുതു പ്രവണതകളെയും വിശകലനം ചെയ്യുന്ന വിവിധ സെഷനുകളിൽ കേൾവിക്കാരുടെ സർഗാത്മകമായ ഇടപെടലിനും അവസരമുണ്ട്. പ്രാദേശിക ജീവിതാനുഭവങ്ങളെ സ്പർശിക്കുന്ന തനത് വിഷയങ്ങളുമുണ്ട്. ഈ മാസം 14 നാണ് ആരംഭിച്ച ത്. എല്ലാ ദിവസവും വൈകുന്നേരം 6 30 മുതലാണ് പരിപാടി.

സാഹിത്യം സമൂഹം, പുതുകാലം പുതു കവിത, വരയും വർത്തമാനവും, സിനിമയിലെ പുതിയ ഇടങ്ങൾ, എഴുത്തും ഞാനും, ജീവിതം സർഗാത്മകത, ഇഷ്ട പുസ്തകം, രാഷ്ട്രീയം വായന തുടങ്ങി വിവിധ സെഷനുകളിൽ വീരാൻകുട്ടി, കെ വി സജയ്, വി.കെ ജോബിഷ്, സ്മിത പന്ന്യ ൻ, കെ ഷെരീഫ്, വിമിഷ് മണിയൂർ, ഡോ. അരുൺലാൽ,ചന്ദ്രൻ പൂക്കാട്, നാസർ കക്കട്ടിൽ, ബാലൻ തളിയിൽ, പി പി സജിത്ത് കുമാർ, കുഞ്ഞി കണ്ണൻ വാണിമേൽ, കെ. കെ. ദിനേശൻ, പ്രമോദ്കക്കട്ടിൽ,പി. ഗവാസ് എന്നിവർ ഉൾപ്പെടെ പങ്കെടുത്തു.

ഡോ. എം. ലിനിഷ്, ധന്യഅരിക്കൊറോത്ത്, അഖിലേന്ദ്രൻനരിപ്പറ്റ,അനുപ്. കെ. സി, സാനിക സിം ഗ്, സത്യൻ നരിപ്പറ്റ എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു.നന്ദനൻ മുള്ളമ്പത്ത്( കൺവീനർ ) അൽഫോൻസാ റോബിൻ( ചെയർപേഴ്സൺ ), സ്നിധ എന്നിവർ ഭാരവാഹികളായ കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. പടം: നരിപ്പറ്റ ലിറ്ററേച്ചർ ഫെസ് റ്റിൽ ജീവിതം സർഗ്ഗാത്മകത എന്ന വിഷയത്തി ൽ പി.എ നൗഷാദ് സംസാരിക്കുന്നു. അഖിലേന്ദ്രൻ നരിപ്പറ്റ സമീപം

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/178940/naripatta-literaturefestival-concludes-today)