---
title: "#KPKunjammakuttyMaster |  ജലജീവൻ മിഷൻ പദ്ധതി; നിയോജകമണ്ഡലത്തിൽ ഭരണാനുമതി ലഭിച്ചു - കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ"
english_title: "#Water #Mission #Project #Constituency #approved #KPKunjammakuttyMaster #MLA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/178941/water-mission-project-constituency-approved-kpkunjammakuttymaster-mla"
published_at: "2024-01-23T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afabf253378_kunjammad.jpg"
keywords: []
---

# #KPKunjammakuttyMaster |  ജലജീവൻ മിഷൻ പദ്ധതി; നിയോജകമണ്ഡലത്തിൽ ഭരണാനുമതി ലഭിച്ചു - കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ

> **Lead Summary:** **കുറ്റ്യാടി :[ **[ ]നിയോജകമണ്ഡലത്തിൽ ജലജീവൻ മിഷൻ പദ്ധതിക്കായി 521.97 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ. എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജലജീവന്‍ മിഷൻ പദ്ധതിയുടെ ഭാഗമായി,കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പ്രവർത്തികൾക്ക് 521.97 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.

## Article Content

**കുറ്റ്യാടി :[ **[ ]നിയോജകമണ്ഡലത്തിൽ ജലജീവൻ മിഷൻ പദ്ധതിക്കായി 521.97 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ. എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജലജീവന്‍ മിഷൻ പദ്ധതിയുടെ ഭാഗമായി,കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പ്രവർത്തികൾക്ക് 521.97 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായി എം എൽ എ ചർച്ച നടത്തി. മണ്ഡലത്തിൽ ഈ പദ്ധതി മുഖേന 6755 പുതിയ വാട്ടർ കണക്ഷനുകൾ നൽകി കഴിഞ്ഞു. ഇനിയും 41,398 വാട്ടർ കണക്ഷനുകൾ കൂടി നൽകേണ്ടതുണ്ട്. പ്രവൃത്തി മുന്നോട്ടു പോകുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ചിട്ടുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ജലജീവന്‍ മിഷൻ പദ്ധതി നടപ്പിലാക്കുന്നതിനായി കുറ്റ്യാടി നിയോജകമണ്ഡലത്തിൽ ഏകോപിപ്പിച്ച് നടത്തിയ പ്രവർത്തനങ്ങൾ വളരെയധികം സഹായിച്ചതായും മന്ത്രി അറിയിച്ചതായി എം എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/178941/water-mission-project-constituency-approved-kpkunjammakuttymaster-mla)