---
title: "#protest | പ്രതിഷേധം ശക്തം തൊട്ടിൽപ്പാലത്ത് ബി.എം.എസ് പതാക പുന:സ്ഥാപിച്ചു"
english_title: "#BMS #flag #restored #thottilppalam #protest #strong"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/179089/bms-flag-restored-thottilppalam-protest-strong-new"
published_at: "2024-01-24T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0b3ed335c3_protest.jpg"
keywords: []
---

# #protest | പ്രതിഷേധം ശക്തം തൊട്ടിൽപ്പാലത്ത് ബി.എം.എസ് പതാക പുന:സ്ഥാപിച്ചു

> **Lead Summary:** **കുറ്റ്യാടി :[ **തൊട്ടിൽപ്പാലത്ത് കഴിഞ്ഞ മാസം ബി.എം.എസ് ഓട്ടോ യൂണിയൻ ടൗണിൽ സ്ഥാപിച്ച കൊടിമരവും പതാകയും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച അതേ സഥലത്ത് പതാക പുന:സ്ഥാപിച്ചു. സംഭത്തിൽ ടൗണിൽ പ്രതിഷേധ യോഗം നടത്തി.

## Article Content

**കുറ്റ്യാടി :[ **തൊട്ടിൽപ്പാലത്ത് കഴിഞ്ഞ മാസം ബി.എം.എസ് ഓട്ടോ യൂണിയൻ ടൗണിൽ സ്ഥാപിച്ച കൊടിമരവും പതാകയും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച അതേ സഥലത്ത് പതാക പുന:സ്ഥാപിച്ചു. സംഭത്തിൽ ടൗണിൽ പ്രതിഷേധ യോഗം നടത്തി.

സമാധാന അന്തരീക്ഷവും തൊഴിലാളികൾക്കിടയിൽ സൗഹൃദവും നിലനിൽക്കുന്ന സലത്ത് സമാധാന അന്തരീക്ഷം ബോധപൂർവ്വമായി നശിപ്പിക്കുവാനുള്ള സാമുഹ്യ വിരുദധരുടെ ശ്രമത്തെ നാട്ടുകാർ ഒറ്റപെടുത്തണമെന്ന് ബി.എം എസ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു . പ്രതിഷേധ യോഗം ബി.എം.എസ്. കുറ്റ്യാടി മേഖല ജോ: സെക്രട്ടറി യു.കെ അർജ്ജുനൻ ഉദ്ഘാടനം ചെയ്തു.

മേഖല വൈസ് പ്രസിസണ്ട് ഇ.കെ.ബാബു ബി.ജിപി കാവിലും പാറ പഞ്ചായത്ത് പ്രസിഡണ്ട് നാണു വട്ടക്കാട് എന്നിവർ സംസാരിച്ചു . ശ്രീജിത്ത് പൂക്കാട് സ്വാഗതവും ബാബു നരിപ്പറ്റ (ജില്ല പ്രെവറ്റ് ബസ് ആന്റ് വെഹിക്കിൾ സെക്ക്രട്ടറി ) അധ്യക്ഷതയും വഹിച്ചു പ്രവീൺ ആർ നന്ദിയും പറഞ്ഞു പതാക നശിപ്പിച്ചതിൽ മൂന്നുപേരെ തൊട്ടിൽ പാലം പോലീസ് അറസ്റ്റു ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/179089/bms-flag-restored-thottilppalam-protest-strong-new)