---
title: "#conferencehall | സജ്ജമായി; കുറ്റ്യാടി താലൂക്ക് ആശുപത്രി കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ പ്രവർത്തനമാരംഭിച്ചു"
english_title: "#ready #conferencehall #started #functioning# Kuttiadi #Thaluk #Hospital #building"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/179246/ready-conferencehall-started-functioning-kuttiadi-thaluk-hospital-building"
published_at: "2024-01-24T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b13dee10547_hall_1.jpg"
keywords: []
---

# #conferencehall | സജ്ജമായി; കുറ്റ്യാടി താലൂക്ക് ആശുപത്രി കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ പ്രവർത്തനമാരംഭിച്ചു

> **Lead Summary:** **കുറ്റ്യാടി:[ **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തികൊണ്ട് കുറ്റ്യാടി താലൂക്ക് ആശുപത്രി കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ സജ്ജമായി. 250 ലേറെ പേർക്ക് ഇരിപ്പിട സൗകര്യത്തോടെ നിർമിച്ച ഹാൾ പൂർണ്ണമായും ശീതികരിച്ചതാണ്. ഇതോടൊപ്പം ശുചിമുറിയും മറ്റു സൗകര്യങ്ങളും ഹാളിനോടൊപ്പം ഒരുക്കിയിട്ടുണ്ട്.

## Article Content

**കുറ്റ്യാടി:[ **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തികൊണ്ട് കുറ്റ്യാടി താലൂക്ക് ആശുപത്രി കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ സജ്ജമായി. 250 ലേറെ പേർക്ക് ഇരിപ്പിട സൗകര്യത്തോടെ നിർമിച്ച ഹാൾ പൂർണ്ണമായും ശീതികരിച്ചതാണ്. ഇതോടൊപ്പം ശുചിമുറിയും മറ്റു സൗകര്യങ്ങളും ഹാളിനോടൊപ്പം ഒരുക്കിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്തിന്റെ 30 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയതെന്ന് കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പറഞ്ഞു. പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തപ്രസിഡണ്ട് കെ.പി. ചന്ദ്രി അധ്യക്ഷത വഹിച്ചു.

കുറ്യാടി പഞ്ചായത് പ്രസി: ഒ.ടി നഫീസ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലീബ സുനിൽ ബ്ലോക്ക് മെമ്പർ ഷെമിന. കൈരളി. കെ.കെ സുരേഷ് . ശ്രീജേഷ് ഊരത്ത് . പി സുരേഷ് ബാബു, രാധാകൃഷണൻ, ബിജു ഡോക്ടർ ഷാജഹാൻ. മോഹൻദാസ് തുടങ്ങിയവർ ആശംസ അർപ്പിച്ചു . കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി. മുഹമദ് കക്കട്ടിൽ സ്വാഗതവും ആശുപത്രി സൂപ്രണ്ട അനുരാധ നന്ദി പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/179246/ready-conferencehall-started-functioning-kuttiadi-thaluk-hospital-building)