---
title: "#meeting | കുന്നുമ്മൽ പഞ്ചായത്തിലെ റോഡ് പണി പൂർത്തിയാക്കണം ; കോൺഗ്രസ് സംഗമം"
english_title: "#Roadwork #Kunummal #Panchayath #shouldbe #completed #Congress #meeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/179526/roadwork-kunummal-panchayath-shouldbe-completed-congress-meeting"
published_at: "2024-01-25T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b2950863a62_congress.jpg"
keywords: []
---

# #meeting | കുന്നുമ്മൽ പഞ്ചായത്തിലെ റോഡ് പണി പൂർത്തിയാക്കണം ; കോൺഗ്രസ് സംഗമം

> **Lead Summary:** **കക്കട്ടിൽ: [ **തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് കഴിഞ്ഞ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ കുന്നുമ്മൽ പഞ്ചായത്തിലെ റോഡുകളുടെ ടാറിങ്ങ്, കോൺക്രിറ്റ് പ്രവൃത്തി പൂർത്തിയാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കുന്നുമ്മൽ മണ്ഡലം 68-ാം ബൂത്ത് കോൺഗ്രസ് പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.

## Article Content

**കക്കട്ടിൽ: [ **തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് കഴിഞ്ഞ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ കുന്നുമ്മൽ പഞ്ചായത്തിലെ റോഡുകളുടെ ടാറിങ്ങ്, കോൺക്രിറ്റ് പ്രവൃത്തി പൂർത്തിയാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കുന്നുമ്മൽ മണ്ഡലം 68-ാം ബൂത്ത് കോൺഗ്രസ് പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.

പരിപാടി ജില്ലാ കോൺഗ്രസ് സെക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്‌തു. യോഗത്തിൽ ബ്ലോക്ക് ട്രഷറർ എലിയാറ അനന്ദൻ അധ്യക്ഷത വഹിച്ചു. ജമാൽ മൊകേരി, ടി. അബ്ദുൾമജീദ്. പി.പി അശോകൻ, വി.പി മൊയ്‌തു. സി.കെ കുഞ്ഞബ്ദുല്ല ഹാജി, വി.പി പുരുഷു, കെ.പി അമ്മത്, നീലിയോട്ട് സൂപ്പി പി.പി മോഹനൻ, പി.പി ജിതേഷ്, റാഷീദ് വട്ടോളി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/179526/roadwork-kunummal-panchayath-shouldbe-completed-congress-meeting)