---
title: "കുറ്റ്യാടി ചുരത്തില്‍ മഴയാത്ര സംഘടിപ്പിച്ചു"
english_title: "Rainy season was organized in Kuttyadi pass"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/180/rainy-season-was-organized-in-kuttyadi-pass"
published_at: "2021-09-23T13:13:00+05:30"
category: "Kuttiadi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614c303dae96c_mazha.jpg"
keywords: []
---

# കുറ്റ്യാടി ചുരത്തില്‍ മഴയാത്ര സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി:** പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ നേതൃത്വത്തില്‍ പ്രതീകാത്മക മഴയാത്ര നടത്തി.2014 മുതല്‍ സേവിന്റെ നേതൃത്വത്തില്‍ കുറ്റ്യാടി ചുരത്തില്‍ എല്ലാവര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് മഴയാത്ര നടത്താറുണ്ടായിരുന്നു.

## Article Content

**കുറ്റ്യാടി:** പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ നേതൃത്വത്തില്‍ പ്രതീകാത്മക മഴയാത്ര നടത്തി.2014 മുതല്‍ സേവിന്റെ നേതൃത്വത്തില്‍ കുറ്റ്യാടി ചുരത്തില്‍ എല്ലാവര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് മഴയാത്ര നടത്താറുണ്ടായിരുന്നു.

വിദ്യാര്‍ത്ഥികളെ പ്രകൃതിയുമായി കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു ഇത്. നിലവിലുള്ള കോവിഡ് സാഹചര്യത്തില്‍ മഴ യാത്രയുടെ തുടര്‍ച്ച നഷ്ടപ്പെടാതിരിക്കാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരിമിതമായ അംഗങ്ങള്‍ ചേര്‍ന്ന് മഴയാത്ര നടത്തുകയായിരുന്നു.

മഴയാത്ര കുങ്കിച്ചിറക്ക് സമീപം മയ്യഴിപ്പുഴ സംരക്ഷണ സമിതി പ്രസിഡണ്ട് വിജയന്‍ കൈനാടത്ത് ഉദ്ഘാടനം ചെയ്തു. മുന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ കെ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

വനമിത്ര പുരസ്‌കാരജേതാവ് വടയക്കണ്ടി നാരായണന്‍, സേവ് കോര്‍ഡിനേറ്റര്‍മാരായ ഷൗക്കത്തലി എരോത്ത്, അബ്ദുള്ള സല്‍മാന്‍, മയ്യഴി പുഴ സംരക്ഷണ സമിതി സെക്രട്ടറി സി കെ രാജലക്ഷ്മി, ആഷോ സമം, സികെ മൊയ്തു, എം കെ അഷ്‌റഫ്, എം ഷഫീഖ്,ഇ എം രാജന്‍, ഇകെ സുലോചന, ലിബാസ് മങ്ങാട്,നാസര്‍ തയ്യുള്ളതില്‍, സന്ധ്യ കരണ്ടോട് തുടങ്ങിയവര്‍ സംസാരിച്ചു. കുങ്കി ചിറയെ പ്രദക്ഷിണംവച്ച യാത്ര കാട്ടിറമ്പിലൂടെ പുല്‍മൈതാനത്ത് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നാടന്‍കലകള്‍ അവതരിപ്പിച്ച് പിരിഞ്ഞു. ഒടുവില്‍ സംഘാംഗങ്ങളില്‍ ചിലര്‍ ആദിവാസി ഊരുമൂപ്പന്‍ ശേഖരന്‍ മട്ടിലയത്തെ വീട്ടില്‍ സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/180/rainy-season-was-organized-in-kuttyadi-pass)