---
title: "മോഷ്ടാവ് ക്യാമറയിൽ; നിട്ടൂരിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച "
english_title: "Thief on camera, Looting of temple treasures in Nittoor"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/18060/thief-on-camera-looting-of-temple-treasures-in-nittoor"
published_at: "2021-12-28T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ca813c00d9c_thief.jpg"
keywords: []
---

# മോഷ്ടാവ് ക്യാമറയിൽ; നിട്ടൂരിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച 

> **Lead Summary:** **കുറ്റ്യാടി : **മോഷ്ടാവ് ക്യാമറയിൽ കുടുങ്ങി. നിട്ടൂരിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്ത് പണം അപഹരിച്ചു. നിട്ടൂർ കോറോത്ത് ചാലിൽ പരദേവതാക്ഷേത്രത്തിന്റെയും വെള്ളൊലിപ്പിൽ ഭഗവതി ക്ഷേത്രത്തിന്റെയും ഭണ്ഡാരങ്ങളാണ് 25-ന് അർദ്ധരാത്രി തകർത്ത് പണം അപഹരിച്ചത്.

## Article Content

**കുറ്റ്യാടി : **മോഷ്ടാവ് ക്യാമറയിൽ കുടുങ്ങി. നിട്ടൂരിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്ത് പണം അപഹരിച്ചു. നിട്ടൂർ കോറോത്ത് ചാലിൽ പരദേവതാക്ഷേത്രത്തിന്റെയും വെള്ളൊലിപ്പിൽ ഭഗവതി ക്ഷേത്രത്തിന്റെയും ഭണ്ഡാരങ്ങളാണ് 25-ന് അർദ്ധരാത്രി തകർത്ത് പണം അപഹരിച്ചത്.

കോറോത്തുചാൽ ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച സി.സി.ടി.വി.യിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ക്ഷേത്രകമ്മിറ്റിയുടെ പരാതിയെത്തുടർന്ന് കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനായി അന്വേഷണം ഊർജിതമാക്കിയതായി ഇൻസ്പെക്ടർ ടി.പി. ഫർഷാദ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/18060/thief-on-camera-looting-of-temple-treasures-in-nittoor)