---
title: "#seminar | കാർഷിക സെമിനാറും പഠന ക്ലാസും സംഘടിപ്പിക്കും "
english_title: "#Agriculture #seminar #studyclass #organized"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/180824/agriculture-seminar-studyclass-organized"
published_at: "2024-01-30T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b93463925bb_pepper.jpg"
keywords: []
---

# #seminar | കാർഷിക സെമിനാറും പഠന ക്ലാസും സംഘടിപ്പിക്കും 

> **Lead Summary:** **കുറ്റ്യാടി: [ **കുറ്റ്യാടി മേഖലാ അഗ്രി കൾച്ചർ മാർക്കറ്റിങ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കാർഷിക സെമിനാറും പഠന ക്ലാസും വ്യാഴാഴ്ച രാവിലെ 10 മണിമുതൽ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സഹ കരണസംഘം ഭാരവാഹികൾ അറിയിച്ചു.

## Article Content

**കുറ്റ്യാടി: [ **കുറ്റ്യാടി മേഖലാ അഗ്രി കൾച്ചർ മാർക്കറ്റിങ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കാർഷിക സെമിനാറും പഠന ക്ലാസും വ്യാഴാഴ്ച രാവിലെ 10 മണിമുതൽ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സഹ കരണസംഘം ഭാരവാഹികൾ അറിയിച്ചു.

വടകര, കൊയിലാണ്ടി താലൂക്കുകളിലെ കർഷകർക്കായി അത്യുത്പാദന ശേഷിയുള്ള മഞ്ഞൾ, ഇഞ്ചി, കുരുമുളക്, കമുക് മുതലായ കൃഷികളുടെ നടീൽ വസ്തുക്കൾ, കൃഷി രീതി, വളപ്രയോഗം, കീടനിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ സെമിനാറിൽ ക്ലാസുകൾ കൈകാര്യം ചെയ്യും. സുഗന്ധവിളകേന്ദ്രം സീനിയർ സയൻ്റിസ്റ്റ് ഡോ. വി.കെ. സജേഷ് സെമിനാർ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/180824/agriculture-seminar-studyclass-organized)