---
title: "#Kuttiadyoldbusstand | പരിഹാരം വേണം; കു​റ്റ്യാ​ടി പ​ഴ​യ ബ​സ് ​സ്റ്റാ​ൻ​ഡ്​ കെ​ട്ടി​ടം അപകടാവസ്ഥയിൽ "
english_title: "#Need #solution #Kuttiady #oldbus #stand #building #state #danger"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/180895/need-solution-kuttiady-oldbus-stand-building-state-danger"
published_at: "2024-01-31T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9df32ab3d3_bus_stand.jpg"
keywords: []
---

# #Kuttiadyoldbusstand | പരിഹാരം വേണം; കു​റ്റ്യാ​ടി പ​ഴ​യ ബ​സ് ​സ്റ്റാ​ൻ​ഡ്​ കെ​ട്ടി​ടം അപകടാവസ്ഥയിൽ 

> **Lead Summary:** **കു​റ്റ്യാ​ടി: [ **നാ​ലു പ​തി​റ്റാ​ണ്ട്​ പ​ഴ​ക്ക​മു​ള്ള കു​റ്റ്യാ​ടി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം ത​ക​ർ​ച്ച​യി​ൽ. കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന്റെ മേ​ൽ​ക്കൂ​ര​യി​ലെ കോ​ൺ​ക്രീ​റ്റ്​ അ​ട​ർ​ന്നു​വീ​ഴു​ന്നു. ക​മ്പി​ക​ൾ ഇ​ള​കി തൂ​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളു​മാ​യി എ​പ്പോ​ഴും ഉ​ള്ളി​ൽ ആ​ളു​ണ്ടാ​കും.

## Article Content

**കു​റ്റ്യാ​ടി: [ **നാ​ലു പ​തി​റ്റാ​ണ്ട്​ പ​ഴ​ക്ക​മു​ള്ള കു​റ്റ്യാ​ടി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം ത​ക​ർ​ച്ച​യി​ൽ. കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന്റെ മേ​ൽ​ക്കൂ​ര​യി​ലെ കോ​ൺ​ക്രീ​റ്റ്​ അ​ട​ർ​ന്നു​വീ​ഴു​ന്നു. ക​മ്പി​ക​ൾ ഇ​ള​കി തൂ​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളു​മാ​യി എ​പ്പോ​ഴും ഉ​ള്ളി​ൽ ആ​ളു​ണ്ടാ​കും.

അ​പ​ക​ട​നി​ല​യി​ലാ​യി​ട്ടും പ​ഞ്ചാ​യ​ത്ത്​ സു​ര​ക്ഷ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്ന്​ പരാ​തി​യു​ണ്ട്. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് വ​ന്ന​തോ​ടെ പ​ഴ​യ സ്റ്റാ​ൻ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​യൊ​ന്നും ന​ട​ക്കു​ന്നി​ല്ല. ബ​സ്​ ബേ ​പൊ​ട്ടി​പ്പൊ​ളി​ഞ്ഞ്​ വി​ണ്ടു​കീ​റി​ക്കി​ട​പ്പാ​ണ്. ബ​സു​ക​ളു​ടെ വ​ര​വു പോ​ക്ക്​ കു​റ​ഞ്ഞ​തി​നാ​ൽ ഫീ​സ്​ വ​ക​യി​ൽ പ​ഞ്ചാ​യ​ത്തി​ന്​ വ​രു​മാ​നം കു​റ​വാ​ണ്.

അ​തി​നാ​ൽ ഫ​ണ്ടു​ക​ൾ വ​ക​യി​രു​ത്തു​ന്നി​ല്ല. ഷോ​പ്പി​ങ്​ കോം​പ്ല​ക്​​സ്​ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി ആ​ധു​നി​ക രീ​തി​യി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ങ്കി​ലും ഫ​ണ്ടു​ക​ളു​ടെ അ​ഭാ​വം കാ​ര​ണം ന​ട​ക്കു​ന്നി​ല്ലെ​ന്ന്​ ​പ​ഞ്ചാ​യ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. നി​ല​വി​ൽ ഗ്രൗ​ണ്ട്​ ഫ്ലോ​റി​ൽ വ്യാ​പാ​ര​ത്തി​ന്​ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​ന്നാം നി​ല​യി​ൽ മി​ക്ക മു​റി​ക​ളും വെ​റു​തെ കി​ട​പ്പാ​ണ്. ര​ണ്ട്​ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളു​ണ്ടാ​യി​രു​ന്ന​ത്​ വേ​റെ സ്ഥ​ല​ത്തേ​ക്ക്​ മാ​റ്റി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/180895/need-solution-kuttiady-oldbus-stand-building-state-danger)