---
title: "#sexuallyassaultingcase | കുറ്റ്യാടിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 111 വർഷം കഠിന തടവ് "
english_title: "#case #sexually #assaulting #class #student #Kuttiady#Accused #years #rigorous #imprisonment"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/180984/case-sexually-assaulting-class-student-kuttiadyaccused-years-rigorous-imprisonment"
published_at: "2024-01-31T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba21e4e2627_pocso.jpg"
keywords: []
---

# #sexuallyassaultingcase | കുറ്റ്യാടിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 111 വർഷം കഠിന തടവ് 

> **Lead Summary:** **കുറ്റ്യാടി: [ **പോക്‌സോ കേസിലെ പ്രതി മരുതോങ്കര സ്വദേശിക്ക് 111 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്‌സോ കോടതി. മരുതോങ്കര അടുക്കത്തു സ്വദേശി വെട്ടോറമൽ അബ്ദുൽ നാസറെയാണ് പോക്‌സോ കോടതി ജഡ്ജി എം.സുഹൈബ് ശിക്ഷിച്ചത്.

## Article Content

**കുറ്റ്യാടി: [ **പോക്‌സോ കേസിലെ പ്രതി മരുതോങ്കര സ്വദേശിക്ക് 111 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്‌സോ കോടതി. മരുതോങ്കര അടുക്കത്തു സ്വദേശി വെട്ടോറമൽ അബ്ദുൽ നാസറെയാണ് പോക്‌സോ കോടതി ജഡ്ജി എം.സുഹൈബ് ശിക്ഷിച്ചത്.

നാലാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി. 2021 ഡിംസബറിലാണ് സംഭവം. ‍ക്രിസ്മസ് അവധിക്ക് പെൺകുട്ടി ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് പീഡനത്തിനിരയായത്. പീഡനം നടക്കുമ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. സംഭവം പുറത്തു പറയാതിരിക്കാൻ ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐസിഡിഎസ് സൂപ്പർവൈസർ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പീഡിപ്പിക്കപ്പെട്ട വിവരം സ്ഥിരീകരിച്ചത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തൊട്ടിൽപാലം പൊലീസാണ് കേസെടുത്തത്. ‍

ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തിയാണ് പ്രതി കുറ്റക്കാരനാണെന്ന് തെളിയിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/180984/case-sexually-assaulting-class-student-kuttiadyaccused-years-rigorous-imprisonment)