---
title: "#FarmersCongress | കൃഷി നശിപ്പിച്ച സാമൂഹ്യ ദ്രോഹികളെ പിടികൂടാതെ പൊലീസ്; ഉടൻ പിടികൂടിയില്ലെങ്കിൽ പ്രക്ഷോഭമെന്ന് കർഷക കോൺഗ്രസ്"
english_title: "#Police #arrest #social #miscreants #who #destroyed #crops #Farmers #Congress #agitation #caught #soon"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/181048/police-arrest-social-miscreants-who-destroyed-crops-farmers-congress-agitation-caught-soon"
published_at: "2024-01-31T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba5d64c84d5_farmers.jpg"
keywords: []
---

# #FarmersCongress | കൃഷി നശിപ്പിച്ച സാമൂഹ്യ ദ്രോഹികളെ പിടികൂടാതെ പൊലീസ്; ഉടൻ പിടികൂടിയില്ലെങ്കിൽ പ്രക്ഷോഭമെന്ന് കർഷക കോൺഗ്രസ്

> **Lead Summary:** **കുറ്റ്യാടി: [ **കാർഷിക വിളകളുടെ വിലയിടിവും വന്യ മൃഗ ശല്യവും കാരണം കർഷക തീരാ ദുരിതമനുഭവിക്കുമ്പോഴാണ് കുറ്റ്യാടി ഊരത്ത് ഒന്നര ഏക്കർ കൃഷിയിടം സാമൂഹ്യ ദ്രോഹികൾ വെട്ടിനശിപ്പിച്ചത്. ഇവിടെ കണ്ട കാഴ്ച്ചകൾ ആരുടെയും കരളലിയിക്കും.

## Article Content

**കുറ്റ്യാടി: [ **കാർഷിക വിളകളുടെ വിലയിടിവും വന്യ മൃഗ ശല്യവും കാരണം കർഷക തീരാ ദുരിതമനുഭവിക്കുമ്പോഴാണ് കുറ്റ്യാടി ഊരത്ത് ഒന്നര ഏക്കർ കൃഷിയിടം സാമൂഹ്യ ദ്രോഹികൾ വെട്ടിനശിപ്പിച്ചത്. ഇവിടെ കണ്ട കാഴ്ച്ചകൾ ആരുടെയും കരളലിയിക്കും.

ചെറുതും വലുതുമായ നൂറോളം കവുങ്ങിൻ തൈകൾ,പ്ലാവുകൾ, വാഴകൾ, മഹാഗണി എന്നിവയാണ് കഴിഞ്ഞ ഞായറാഴ്ച ഊരത്ത് സി കെ രാമചന്ദ്രൻ്റെ കൃഷി നശിപ്പിച്ചത്. പ്രതികളെ ഉടൻ പിടികൂടണമെന്നും അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുമെന്ന് കർഷക കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം, ജില്ലാ പ്രസിഡൻ്റ് അഡ്വ ബിജു കണ്ണന്തറ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.

സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ജോസ് കാരി വേലിൽ, രാജശേഖരൻ, ജില്ലാ ജനറൽ സെക്രട്ടറി അസ് ലം കടമേരി, നിയോജക മണ്ഡലം പ്രസിഡന്റ് സോജൻ ആലക്കൽ, ടി എ നാസർ ആയഞ്ചേരി, സി എച്ച് മൊയ്തു, പി പി ആലിക്കുട്ടി, സി എച്ച് പത്മനാഭൻ, കെ കെ കുമാരൻ മാസ്റ്റർ, എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/181048/police-arrest-social-miscreants-who-destroyed-crops-farmers-congress-agitation-caught-soon)