---
title: "#AkbarKakkattil | സാഹിത്യ മത്സരം; അക്ബർ കക്കട്ടിലിൻ്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ആസ്വാദന കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു"
english_title: "#literary #competition  #note #organized #occasion #death #anniversary #AkbarKakkattil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/181214/literary-competition-note-organized-occasion-death-anniversary-akbarkakkattil"
published_at: "2024-02-01T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb4897c3547_akbar_kakkattil.jpg"
keywords: []
---

# #AkbarKakkattil | സാഹിത്യ മത്സരം; അക്ബർ കക്കട്ടിലിൻ്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ആസ്വാദന കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു

> **Lead Summary:** ** കുറ്റ്യാടി: [** മലയാളത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായിരുന്ന അക്ബർ കക്കട്ടിലിൻ്റെ എട്ടാം ചരമവാർഷികവും അവാർഡ് ദാന ചടങ്ങും ഫിബ്രുവരി 17 ന് കുറ്റ്യാടി നടക്കുകയാണ്.

## Article Content

** കുറ്റ്യാടി: [** മലയാളത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായിരുന്ന അക്ബർ കക്കട്ടിലിൻ്റെ എട്ടാം ചരമവാർഷികവും അവാർഡ് ദാന ചടങ്ങും ഫിബ്രുവരി 17 ന് കുറ്റ്യാടി നടക്കുകയാണ്.

ഇതോടനുബന്ധിച്ച് കുന്നുമ്മൽ വിദ്യാഭ്യാസ ഉപജില്ലയിലെ ഹയർ സെക്കൻ്ററി, ഹൈസ്കൂൾ, യു.പി വിദ്യാർത്ഥികൾക്കായി സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു. അക്ബർ കക്കട്ടിലിൻ്റെ ചെറുകഥകളിൽ നിന്നും വിദ്യാർത്ഥികൾ തെരഞ്ഞെടുക്കുന്ന ഏതെങ്കിലും ഒരു കഥയെ കേന്ദ്രീകരിച്ച് കൊണ്ടാണ് ആസ്വാദനകുറിപ്പ് തയ്യാറാക്കേണ്ടത്.

തയ്യാറാക്കിയ ആസ്വാദന കുറിപ്പ് ഫിബ്രുവരി 5 നകം സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം സെഡ്.എ. സൽമാൻ, എം.എ.എം.യു.പി. സ്കൂൾ, അടുക്കത്ത് പോസ്റ്റ്, കുറ്റ്യാടി വഴി 673508 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക്: 9562734732

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/181214/literary-competition-note-organized-occasion-death-anniversary-akbarkakkattil)