---
title: "#streetdrama | 'ആ ഒരാൾ'; ജന ശ്രദ്ധേയമായി തെരുവ് നാടകം "
english_title: "#aaoral #people #notably #streetdrama"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/181234/aaoral-people-notably-streetdrama"
published_at: "2024-02-01T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb51f3498a2_drama.jpg"
keywords: []
---

# #streetdrama | 'ആ ഒരാൾ'; ജന ശ്രദ്ധേയമായി തെരുവ് നാടകം 

> **Lead Summary:** **കുറ്റ്യാടി: [ **മാഹാത്മജിയുടെ 76-ാം രക്തസാക്ഷിത്വ ദിനത്തിൻ്റെ ഭാഗമായി കുറ്റ്യാടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് അവതരിപ്പിച്ച 'ആ ഒരാൾ' എന്ന തെരുവ് നാടകം നൂറ് കണക്കിന് ആളുകളെ ആകർഷിച്ചു.

## Article Content

**കുറ്റ്യാടി: [ **മാഹാത്മജിയുടെ 76-ാം രക്തസാക്ഷിത്വ ദിനത്തിൻ്റെ ഭാഗമായി കുറ്റ്യാടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് അവതരിപ്പിച്ച 'ആ ഒരാൾ' എന്ന തെരുവ് നാടകം നൂറ് കണക്കിന് ആളുകളെ ആകർഷിച്ചു.

ഗാന്ധിവധവും, ഇന്ത്യ വിഭജനത്തിൻ്റെ അനന്തരഫലങ്ങളും വരച്ച് കാട്ടിയ നാടകം വർത്തമാനകാല യാഥാർത്ഥ്യങ്ങളും കോർത്തിണക്കിയാണ് അവതരിപ്പിച്ചത്. സി.കെ. ഷിജുകുമാർ രചനയും പ്രേമാനന്ദൻ കുനിങ്ങാട് സംവിധാനവും നിർവ്വഹിച്ച പ്രസ്തുത നാടകം ആഗ് തിയേറ്റർ ആർട്സ് എടച്ചേരിയാണ് അവതരിപ്പിച്ചത്.

കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതിസംഗമത്തിലാണ് തെരുവ് നാടകം അരങ്ങേറിയത്. സംഗമത്തിന് എത്തിയവർ യാത്രക്കാർ, നാട്ടുകാർ തുടങ്ങിയവർ നാടകത്തെ ഹർഷാരവരത്തോടെ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/181234/aaoral-people-notably-streetdrama)