---
title: " #protest | എസ് എഫ് ഐ യൂണിറ്റ് സമ്മേളനത്തിന് നേരെ ആക്രമണം; കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം നടത്തി "
english_title: "#Attack #SFI #unit #meeting #protest #held #Kuttiady "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/181710/attack-sfi-unit-meeting-protest-held-kuttiady"
published_at: "2024-02-02T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bd2bd8753d2_protest.jpg"
keywords: []
---

#  #protest | എസ് എഫ് ഐ യൂണിറ്റ് സമ്മേളനത്തിന് നേരെ ആക്രമണം; കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം നടത്തി 

> **Lead Summary:** **കുറ്റ്യാടി: [ **എസ് എഫ് ഐ കുറ്റ്യാടി സ്കൂൾ യൂണിറ്റ് സമ്മേളനത്തിന് നേരെ എം. എസ്. എഫ്, കെ. എസ്. യു അക്രമണം. എസ്. എഫ്. ഐ യൂണിറ്റ് സമ്മേളനം നടക്കുന്ന വേദിയിലേക്ക് എം. എസ്. എഫ്, കെ.എസ്. യു പ്രവർത്തകർ ഇരച്ചു കയറി. നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്.

## Article Content

**കുറ്റ്യാടി: [ **എസ് എഫ് ഐ കുറ്റ്യാടി സ്കൂൾ യൂണിറ്റ് സമ്മേളനത്തിന് നേരെ എം. എസ്. എഫ്, കെ. എസ്. യു അക്രമണം. എസ്. എഫ്. ഐ യൂണിറ്റ് സമ്മേളനം നടക്കുന്ന വേദിയിലേക്ക് എം. എസ്. എഫ്, കെ.എസ്. യു പ്രവർത്തകർ ഇരച്ചു കയറി. നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്.

സമ്മേളനം ഉദ്‌ഘാടനം നടക്കുമ്പോയായിരുന്നു പട്ടികയും ഇരുമ്പ് വടിയുമായി ഒരു കൂട്ടം എം. എസ്. എഫ്, കെ. എസ്. യു പ്രവർത്തകർ സമ്മേളനത്തിലേക്കു അക്രമം അഴിച്ചുവിട്ടത്.

അക്രമത്തിൽ പരിക്കേറ്റ എസ് എഫ് ഐ ഏരിയ വൈസ് പ്രസിഡന്റ് അഭിൻലാൽ ഏരിയ കമ്മിറ്റി അംഗം സായൂജ് എന്നിവരെ കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി. അക്രമത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.

കുറ്റ്യാടിയിലെ സമാദാന അന്തരീക്ഷം തർക്കാൻ അനുവദിക്കില്ല എന്നും കുറ്റാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നു എസ് എഫ് ഐ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/181710/attack-sfi-unit-meeting-protest-held-kuttiady)