---
title: "#CitizensForum | കമ്പ്യൂട്ടർ ടോക്കൺ സംവിധാനം തകരാറിൽ; ബോധവൽക്കരണ പ്രചാരണ പരിപാടി ആരംഭിക്കുമെന്ന് സിറ്റിസൺസ് ഫോറം"
english_title: "#Computer #token #system #malfunction #Citizens #Forum #start #awareness #campaign"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/182509/computer-token-system-malfunction-citizens-forum-start-awareness-campaign"
published_at: "2024-02-06T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c2160121d2d_hsptl.jpg"
keywords: []
---

# #CitizensForum | കമ്പ്യൂട്ടർ ടോക്കൺ സംവിധാനം തകരാറിൽ; ബോധവൽക്കരണ പ്രചാരണ പരിപാടി ആരംഭിക്കുമെന്ന് സിറ്റിസൺസ് ഫോറം

> **Lead Summary:** **കുറ്റ്യാടി: [** കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രി അനാഥമായിരിക്കുകയാണെന്നും നിരന്തരമായ നിവേദനങ്ങൾ അവഗണിക്കപ്പെടുകയാണെന്നും സിറ്റിസൺസ് ഫോറം ഫോർ പീസ് & ജസ്റ്റിസ് ആരോപിച്ചു. ആശുപത്രിയിലെ കമ്പ്യൂട്ടർ ടോക്കൺ സംവിധാനം തകരാറിലായിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇക്കാര്യം ബ്ലോക്ക് പഞ്ചായത്തിൻ്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന മറുപടിയാണ് പ്രസിഡണ്ടിൽ നിന്ന് ലഭിച്ചത്.

## Article Content

**കുറ്റ്യാടി: [** കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രി അനാഥമായിരിക്കുകയാണെന്നും നിരന്തരമായ നിവേദനങ്ങൾ അവഗണിക്കപ്പെടുകയാണെന്നും സിറ്റിസൺസ് ഫോറം ഫോർ പീസ് & ജസ്റ്റിസ് ആരോപിച്ചു. ആശുപത്രിയിലെ കമ്പ്യൂട്ടർ ടോക്കൺ സംവിധാനം തകരാറിലായിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇക്കാര്യം ബ്ലോക്ക് പഞ്ചായത്തിൻ്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന മറുപടിയാണ് പ്രസിഡണ്ടിൽ നിന്ന് ലഭിച്ചത്.

ഇത് തികച്ചും പ്രതിഷേധാർഹമാണെന്ന് മനുഷ്യാവകാശസംഘടനയായ സിറ്റിസൺസ് ഫോറം വിലയിരുത്തി. ദിവസവും നൂറുകണക്കിന് രോഗികൾക്ക് ആശ്രയമായ ഗവ: താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്കെതിരെ സിറ്റിസൺസ് ഫോറത്തിൻ്റെ ബോധവൽക്കരണ പ്രചാരണ പരിപാടികൾ ഈ മാസം ആരംഭിക്കുമെന്ന് സിറ്റിസൺസ് ഫോറം ചെയർമാൻ മൊയ്തു കണ്ണങ്കോടൻ ജനറൽ കൺവീനർ അഡ്വ. ടി.നാരായണൻ വട്ടോളി ആശുപത്രി സംരക്ഷണ സമരസമിതി കൺവീനർ സി. കെ. കരുണാകരൻഎന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/182509/computer-token-system-malfunction-citizens-forum-start-awareness-campaign)