---
title: "#teachertraining | കുന്നുമ്മൽ ബിആർസിയുടെ നേതൃത്വത്തിൽ ഏകദിന അധ്യാപക പരിശീലനം സംഘടിപ്പിച്ചു "
english_title: "#Under #leadership #Kunummal #BRC #Organized #one #day #teacher #training"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/182548/under-leadership-kunummal-brc-organized-one-day-teacher-training"
published_at: "2024-02-06T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c2456202821_training.jpg"
keywords: []
---

# #teachertraining | കുന്നുമ്മൽ ബിആർസിയുടെ നേതൃത്വത്തിൽ ഏകദിന അധ്യാപക പരിശീലനം സംഘടിപ്പിച്ചു 

> **Lead Summary:** **കുറ്റ്യാടി: [ **കുന്നുമ്മൽ ബിആർസിയുടെ നേതൃത്വത്തിൽ കുട്ടികളിൽ വായനാശീലം, സർഗ്ഗാത്മകത എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ബഡ്ഡിങ് റൈറ്റേഴ്സ് ഏകദിന അധ്യാപക പരിശീലനം സംഘടിപ്പിച്ചു. കുന്നുമ്മൽ ബീആർസി ഹാളിൽ നടന്ന പരിശീലനം എഴുത്തുകാരനും അദ്ധ്യാപകനുമായ കെ എ ആന്റണി മാസ്റ്റർ നിർവഹിച്ചു.

## Article Content

**കുറ്റ്യാടി: [ **കുന്നുമ്മൽ ബിആർസിയുടെ നേതൃത്വത്തിൽ കുട്ടികളിൽ വായനാശീലം, സർഗ്ഗാത്മകത എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ബഡ്ഡിങ് റൈറ്റേഴ്സ് ഏകദിന അധ്യാപക പരിശീലനം സംഘടിപ്പിച്ചു. കുന്നുമ്മൽ ബീആർസി ഹാളിൽ നടന്ന പരിശീലനം എഴുത്തുകാരനും അദ്ധ്യാപകനുമായ കെ എ ആന്റണി മാസ്റ്റർ നിർവഹിച്ചു.

കുന്നുമ്മൽ ബിആർസി പരിധിയിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നായി യുപി,എച്ച്എസ് വിഭാഗങ്ങളിലെ അധ്യാപകരെ ഉൾപ്പെടുത്തിയാണ് ഒന്നാം ഘട്ടത്തിൽ പരിശീലനം നൽകിയത്. അടുക്കത്ത് എ0 എൽ പി സ്കൂളിലെ ഗീതാഹരി ടീച്ചർ, ഗവ ഹയർ സെക്കന്ററി സ്കൂളിലെ ശില്പ ടീച്ചർ, സത്യജിത്ത് മാസ്റ്റർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

സ്കൂ‌ൾതലത്തിൽ വായന കൂട്ടം ഉണ്ടാക്കുക, വായന പോഷണ പ്രവർത്തനങ്ങൾ സജ്ജമാക്കൽ, അമ്മ വായന, വായന സദസ്സ്, ചിത്ര വായന, പുസ്തക ചർച്ച, അക്ഷര യാത്രകൾ തുടങ്ങിയ വിവിധ പരിപാടികളാണ് ഇതിന്റെ ഭാഗമായി നടത്തേണ്ട പ്രവർത്തനങ്ങൾ. ബ്ലോക്ക് പ്രൊജക്റ്റ് കോ -ഓർഡിനേറ്റർ എ0 ടി പവിത്രൻ അധ്യക്ഷത വഹിച്ചു. ട്രെയിനർ സനൂപ് മാസ്റ്റർ സ്വാഗതവും സത്യജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/182548/under-leadership-kunummal-brc-organized-one-day-teacher-training)