---
title: "#felicitated | ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു "
english_title: "#Talents #proved #ability #national #state #levels #felicitated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/182787/talents-proved-ability-national-state-levels-felicitated"
published_at: "2024-02-07T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c39c7d47ccc_school.jpg"
keywords: []
---

# #felicitated | ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു 

> **Lead Summary:** **കുറ്റ്യാടി: [** കുറ്റ്യാടി ഗവ ഹയർ സെക്കൻഡറി സ്കൂ‌ളിൽ പുതുതായി നിർമിച്ച റാമ്പിൻ്റെ ഉദ്ഘാടനവും ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും നടത്തി.

## Article Content

**കുറ്റ്യാടി: [** കുറ്റ്യാടി ഗവ ഹയർ സെക്കൻഡറി സ്കൂ‌ളിൽ പുതുതായി നിർമിച്ച റാമ്പിൻ്റെ ഉദ്ഘാടനവും ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും നടത്തി.

ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ പി പി നിഷ നിർവഹിച്ചു.

ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും കെ നിവേദ്യ (ഗാന്ധി പഥം, ഓർമ അന്തർ ദേ ശീയ പ്രസംഗ മത്സരം) മുഹമ്മദ് ഇർഫാൻ (ജൂഡോ) പി കെ റഷ (സൈക്ലിംഗ്) ഈമാൻ നവാസ് (വുഷു) അദീബ ഷെറിൻ (സൈക്ലിംഗ്) മുഹമ്മദ് ഹനാൻ (ജൂഡോ) ആതിഫ് റാഷിദ് (ജൂഡോ) ഷബീൽ (തൈക്കാണ്ടോ)

പി കെ മിസാജ്, ബി എസ് സാധിക, നൈതിക മോഹനൻ, അഞ്ചൽ എസ് അശോക്, നിരഞ്ജന സുനിൽ (എല്ലാവരും റോൾ പ്ലേ) കെ എസ് ദേവിക, ആരാധ്യ, നിവേദ്യ (എല്ലാവരും സംസ്കൃതം അക്കാദമിക് സ്കോളർഷിപ്പ് വിജയികൾ) മുഹമ്മദ് ഹംദാൻ, വി പി ലയ്യ ഫാത്തിമ (എല്ലാവരും അല്ലാമാ മുഹമ്മദ് ഇക്ബാൽ ഉർദു ടാലൻ്റ് മീറ്റ് വിജയികൾ) കെ പി മുഹമ്മദ് ഇസ്മായിൽ, മുഹമ്മദ് റിനാൻ ബിൻ റിയാസ്, അൽ അമീൻ (എല്ലാവരും ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യ പുരസ്‌കാർ ജേതാക്കൾ) എന്നിവരും

ഹയർ സെക്കൻ്ററി വിഭാഗത്തിൽ നിന്ന് രേവതി ആന്റണി (വീണ) ദാമിയ ജാബിർ (അറബിക് പ്രസംഗം) അലൻ മാധവ് (ക്ലെ മോഡലിങ്) കാദംബരി വിനോദ് (മലയാളം പ്രസംഗം) പി കെ റിസ്വാൻ (വു ഷു) പൂജ ലക്ഷ്മി (കരാട്ടെ) മുഹമ്മദ് അൻസിൽ (ഹാപ്പ്കിഡോ, തൈക്കാണ്ടോ) മുഹമ്മദ് ഹിഷാം (വു ഷു) മുഹമ്മദ് ഫായിസ് (ജാവെലിൻ ത്രോ) ഷുഹൈബ് (വോളിബോൾ) അൻഹ ദീജ (തൈക്കാണ്ടോ) കെ സി ദിൽഷാദ് (ബോക്‌സിങ്) എന്നിവരുമാണ് ആദര വ് എടുവാങ്ങിയത്.

പി ടി എ പ്രസിഡന്റ് വി വി അ നസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. അൻവർ ഷമീം, ഹെഡ് മാസ്റ്റർ പി എം അബ്ദുറഹ്മാൻ, എസ് എം സി ചെയർമാൻ വി കെ റഫീഖ്. നാസർ തയ്യുള്ളതിൽ, ടി ബൈജു, പി എം സറീന. ആരിഫ ഫൈസൽ, സറീന നവാസ്, കെ സലീല, പി എം രാജേന്ദ്രൻ, എ എം അബ്ദുൽ ജലീൽ, പി കെ നൗഷാദ്, പി ടി വിജയൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/182787/talents-proved-ability-national-state-levels-felicitated)