---
title: "#denguefever | ഡെങ്കിപ്പനി; കുറ്റ്യാടിയിൽ ബോധവത്കരണം ഊർജിതമാക്കി"
english_title: "#dengue #fever #Awareness #intensified #Kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/183027/dengue-fever-awareness-intensified-kuttiadi"
published_at: "2024-02-08T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4e6e3ac34d_fever.jpg"
keywords: []
---

# #denguefever | ഡെങ്കിപ്പനി; കുറ്റ്യാടിയിൽ ബോധവത്കരണം ഊർജിതമാക്കി

> **Lead Summary:** **കുറ്റ്യാടി:[ **കുറ്റ്യാടി ഗവ. താലൂക്കാശുപത്രിയിൽ സമീപ പഞ്ചായത്തുകളിൽ നിന്ന് അഞ്ചോളം പേരെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും, ഉപ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്.

## Article Content

**കുറ്റ്യാടി:[ **കുറ്റ്യാടി ഗവ. താലൂക്കാശുപത്രിയിൽ സമീപ പഞ്ചായത്തുകളിൽ നിന്ന് അഞ്ചോളം പേരെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും, ഉപ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഡെങ്കിപ്പനി ക്രമാതീതമായി വർധിക്കാൻ കാരണമായതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.മരുതോങ്കര, കാവിലും പാറ, കുറ്റ്യാടി, കായക്കൊടി, വേളം പഞ്ചായത്തുകളിൽ നിന്നായി ജനുവരി മാസത്തിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തിൽ ഗണ്യ വർധനയാണുണ്ടായിരിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ലക്ഷണങ്ങൾ.

ഡെങ്കിപ്പനി സ്ഥിരീകരിച്ചാൽ ശ്രദ്ധിക്കേണ്ടവ:

രണ്ടാഴ്ചക്കാലം പരിപൂർണ വിശ്രമം, വെള്ളം ധാരാള മായി കുടിക്കുക, ഡോക്ടറുടെ നിർദേശങ്ങൾ അനുസരിക്കുക. സ്വയം ചികിത്സ ഒഴിവാക്കുക

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/183027/dengue-fever-awareness-intensified-kuttiadi)