---
title: "ഓർമയിലെ പൂക്കാലത്തിന് ചിരസ്മരണയൊരുക്കാൻ; മൊകേരി ഗവ.കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സമാഗമം ജനുവരി 2ന്"
english_title: "To commemorate the flowering of memory; Alumni Reunion of Mokeri Govt. College on January 2"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/18324/to-commemorate-the-flowering-of-memory-alumni-reunion-of-mokeri-govt-college-on-january-2"
published_at: "2021-12-29T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc81e34ce99_tagore.jpg"
keywords: []
---

# ഓർമയിലെ പൂക്കാലത്തിന് ചിരസ്മരണയൊരുക്കാൻ; മൊകേരി ഗവ.കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സമാഗമം ജനുവരി 2ന്

> **Lead Summary:** **കുറ്റ്യാടി : ** 23 വർഷം മുമ്പ് വഴി പിരിഞ്ഞ വിദ്യാർത്ഥികൾ അതേ ക്യാമ്പസ്സിൽ വീണ്ടുമെത്തുന്നു. ഓർമയിലെ പൂക്കാലത്തിന് ചിരസ്മര ണയൊരുക്കാൻ. മൊകേരി ഗവ.കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സമാഗമം 2022 ജനുവരി 2ന് ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 വരെ മൊകേരി ഗവ.കോളേജിൽ നടക്കും.

## Article Content

**കുറ്റ്യാടി : ** 23 വർഷം മുമ്പ് വഴി പിരിഞ്ഞ വിദ്യാർത്ഥികൾ അതേ ക്യാമ്പസ്സിൽ വീണ്ടുമെത്തുന്നു. ഓർമയിലെ പൂക്കാലത്തിന് ചിരസ്മര ണയൊരുക്കാൻ. മൊകേരി ഗവ.കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സമാഗമം 2022 ജനുവരി 2ന് ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 വരെ മൊകേരി ഗവ.കോളേജിൽ നടക്കും.

> 1997-98 പ്രീഡിഗ്രി സോഷ്യൽ സയൻസ് ബാച്ചിൽ പഠിച്ച വിദ്യാർത്ഥികളും അധ്യാപകരുമാണ് ഒത്തുചേരുന്നുത്. "ഓർമ്മയിലെ പൂക്കാലം "എന്നു പേരിട്ട പരിപാടിയുടെ ഭാഗമായി കോളേജ് ക്യാമ്പസ്സിൽ വിശ്വവിഖ്യാതകവിയും നൊബെല്‍ സമ്മാന ജേതാവുമായ രബീന്ദ്രനാഥ ടാഗോറിന്റെ അർദ്ധ കായ ശില്പം സ്ഥാപിക്കും. " M@98 ടാഗോർ സ്ക്വയർ " ഉദ്ഘാടനവും പ്രതിമ അനാഛാദനവും കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ നിർവ്വഹിക്കും.

ശില്പിയും അധ്യാപകനുമായ സത്യൻ നീലിമയെ ചടങ്ങിൽ ആദരിക്കും. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീത്ത വി.കെ അധ്യക്ഷയാകും മൊകേരി ഗവ.കോളേജ് പ്രിൻസിപ്പൽ പ്രെഫ: കെ.കെ. അഷറഫ് സന്നിഹിതനാകും. ഓർമ്മയുടെ ഒരു പകൽ പരിപാടി രാവിലെ 9ന് പ്രശസ്ത വാദ്യം കലാകാരൻ രാജേഷ് എ.എം മൊകേരിയും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളാഘോഷത്തോടെ ആരംഭിക്കും.

തുടർന്ന് പൂർവ്വ അധ്യാപകൻ റിട്ട.പ്രെഫ:സബാസ്റ്റിൻകാലയ്ക്കും വിദ്യാർത്ഥി അനീഷ് കെ.പിക്കും സ്മരണാഞ്ചലി അർപ്പിക്കും. പൂർവ്വ വിദ്യാർത്ഥി - അധ്യാപക സമാഗമം സാഹിത്യകാരൻ ജയചന്ദ്രൻ മൊകേരി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ജനറൽ സെക്രട്ടറി കെ കെ ശ്രീജിത് അധ്യക്ഷനാകും.

> തുടർന്ന് നടക്കുന്ന ഗുരുവന്ദനം പരിപാടിയിൽ പ്രൊഫ: ഡി ജി രാധാകൃഷണർ, പ്രൊഫ: പി.വി. വസന്ത.പ്രൊഫ: സി. അമ്മുകുട്ടി തുടങ്ങിയ അധ്യാപകരെ ആദരിക്കും. വിവിധ മേഖലയിൽ ശ്രദ്ധേയരായ ഡോ. അരുൺ ഷാനോജ്, ജെസി ജോർജ്, രാജേഷ് എ.എം, പ്രമോദ് മൊകേരി എന്നിവർക്കും സ്നേഹാദരവ് നൽകും. "ഓർമ്മചെപ്പ് തുറന്ന് " എന്ന പരിപാടിയിൽ പ്രവാസികളായ വിദ്യാത്ഥികൾ വെർച്ച്യുൽ വെബ് കാസ്റ്റിംഗിലൂടെ സഹപാഠികളുമായി സല്ലാപിക്കും. ഒപ്പം പഴയ ക്ലാസ് മുറിയുടെ പുന:രാവിഷ്ക്കാരവും നടക്കും.

പരിപാടിക്ക് സമാപനം കുറിച്ച് പാട്ടും ആട്ടവവുമായി ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് പട്ടുപുര നാണുവും സംഘവും ഓർമ്മകളുടെ പൂക്കാലം തീർക്കും. ചരിത്രവും ചരിത്രനായകരേയും വർത്തമാനവും വരും തലമുറയും മറന്ന് തുടങ്ങുമ്പോൾ, ദേശീയതയുടെ പൈതൃകങ്ങൾക്ക് പ്രസക്തി ഏറുന്ന പശ്ച്ചത്തലത്തിലാണ് ടാഗോർ സ്ക്വയർ നിർമ്മിക്കുന്നതെന്ന് പൂർവ്വ വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ സഹായത്തോടെ നിർമ്മിക്കുന്ന സ്ക്വയറിലാണ് ശില്പം സ്ഥാപിക്കുന്നത്. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ കെ.കെ ശ്രീജിത്, കെ.സി സജിത്ത്, ജയേഷ് പന്തീരിക്കര, പ്രമോദ് മൊകേരി, വിനീഷ് അമ്പലകുളങ്ങര, കെ.വി നിഷാന്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/18324/to-commemorate-the-flowering-of-memory-alumni-reunion-of-mokeri-govt-college-on-january-2)