Featured

#anniversary | കരണ്ടോട് ഗവ: എൽ പി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

News |
Feb 9, 2024 09:47 PM

കായക്കൊടി : (kuttiadinews.com) 70-ാ൦ പിറന്നാൾ ആഘോഷിക്കുന്ന കരണ്ടോട് ഗവ: എൽ പി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു.

ആരവം 24 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു . കായക്കൊടി ഗ്രാമപഞ്ചായത്ത് മെമ്പർ എം കെ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.

ഒപ്പം ചടങ്ങിൽ 2024 ൽ വിരമിക്കുന്ന പി ടി സി എം ബാലകൃഷ്ണൻ പി യെ , കായക്കൊടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിഷ എടക്കുടി ആദരിച്ചു.

പ്രമുഖ സിനി ആർട്ടിസ്റ്റ് ശ്രീജിത്ത് കൈവേലിമുഖ്യാതിഥി ആയി. സ്കൂൾ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപമായ വാർഷിക സപ്ലിമെൻ്റ്" മൊഴി'കുന്നുമ്മൽ എ ഇ ഒ കെ അബ്ദുൽ ഖാദർ പ്രകാശനം ചെയ്തു.

വാർഷികത്തോട് അനുബന്ധിച്ചു മുൻ പ്രധാന അധ്യാപകൻ സ്കൂളിന് നൽകിയ ഊഞ്ഞാൽ കായക്കൊടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ എം റീജ സ്കൂളിന് സമർപ്പിച്ചു. 

തുടർന്ന് ടി എം കരുണൻ മാസ്റ്റർ, പി ടി എ പ്രസിഡണ്ട് ശ്രീജിത്ത് പി പി, റഫീഖ്, പിടി ഷാക്കിർ, കെ പി, ബൈജു ടി, കെ പി റീന ടീച്ചർ,   ബാലകൃഷ്ണൻ പി , സുലൈഖ എം പി ടി എ ചെയർപെഴ്സൺ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എച്ച് എം സുനി ടീച്ചർ സ്വാഗതവും പി സി റാഷിദ് മാസ്റ്റർ നന്ദിയും പറഞ്ഞു

#Karandode #Govt #LP #School #organized #anniversary #celebration

Next TV

Top Stories