---
title: "#exam | എൽ.എസ്.എസ്.- യു.എസ്.എസ്. മാതൃകാപരീക്ഷ 18-ന് നടക്കും"
english_title: "#LSS-USS #mock #exam #held #18th"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/183297/lss-uss-mock-exam-held-18th"
published_at: "2024-02-09T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c653cb2b89f_exam.jpg"
keywords: []
---

# #exam | എൽ.എസ്.എസ്.- യു.എസ്.എസ്. മാതൃകാപരീക്ഷ 18-ന് നടക്കും

> **Lead Summary:** **കുറ്റ്യാടി:[ **കെ.പി.എസ്.ടി.എ. കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എൽ.എസ്.എസ്, യു.എസ്.എസ്. മാതൃകാപരീക്ഷ 18-ന് വിവിധ കേന്ദ്രങ്ങളിലായി നടക്കും.

## Article Content

**കുറ്റ്യാടി:[ **കെ.പി.എസ്.ടി.എ. കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എൽ.എസ്.എസ്, യു.എസ്.എസ്. മാതൃകാപരീക്ഷ 18-ന് വിവിധ കേന്ദ്രങ്ങളിലായി നടക്കും.

പരീക്ഷ കുറ്റ്യാടി, വേളം, ചങ്ങരോത്ത് പഞ്ചായത്തുകളിൽ നിന്നുമുള്ള വിദ്യാർഥികൾക്ക് കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂളും കായക്കൊടി, മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകൾക്ക് കെ.വി.കെ.എം. യു.പി. സ്കൂൾ ദേവർകോവിലും നരിപ്പറ്റ യു.പി. സ്കൂളും കുന്നുമ്മൽ വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂളും വെച്ച് നടക്കും .

കുട്ടികൾ കൃത്യം 8.30-ന് പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചേരണമെന്നും രജിസ്ട്രേഷൻ ഫീസായി 30 രൂപ അടയ്ക്കണമെന്നും കെ.പി.എസ്.ടി.എ. ഉപജില്ലാ കമ്മിറ്റി ഭാരവാഹികളായ ജി.കെ. വരുൺകുമാർ, ടി.വി. രാഹുൽ, കെ.പി. ഗിരീഷ് ബാബു തുടങ്ങിയവർ വാർത്താ കുറിപ്പിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/183297/lss-uss-mock-exam-held-18th)