---
title: " #unveiled | കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഭരണഘടന ആമുഖം അനാച്ഛാദനം ചെയ്തു"
english_title: "#Kuttiadi #Govt  #HigherSecondary #School #Introduction #Constitution #unveiled"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/183439/kuttiadi-govt-highersecondary-school-introduction-constitution-unveiled"
published_at: "2024-02-10T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c745e0d3773_people.jpg"
keywords: []
---

#  #unveiled | കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഭരണഘടന ആമുഖം അനാച്ഛാദനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി: [**[ ]ഇന്ത്യൻ ഭരണഘടനയുടെ തത്ത്വങ്ങൾ അവതരിപ്പിക്കുകയും അതിൻ്റെ അധികാരത്തിന്റെ ഉറവിടങ്ങൾ കാണിച്ചു തരുന്നതുമായ ആമുഖം കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രവേശനകവാടത്തിനരികെയുള്ള ചുവരിൽ സ്ഥാപിച്ചു.

## Article Content

**കുറ്റ്യാടി: [**[ ]ഇന്ത്യൻ ഭരണഘടനയുടെ തത്ത്വങ്ങൾ അവതരിപ്പിക്കുകയും അതിൻ്റെ അധികാരത്തിന്റെ ഉറവിടങ്ങൾ കാണിച്ചു തരുന്നതുമായ ആമുഖം കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രവേശനകവാടത്തിനരികെയുള്ള ചുവരിൽ സ്ഥാപിച്ചു.

സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് വൊളണ്ടിയേഴ്‌സ് സംഘടിപ്പിച്ച 'വി ദ പ്യൂപ്പിൾ' പരിപാടിയോടനുബന്ധിച്ച് നടന്ന ചടങ്ങ് ഗാന്ധിപഥം തേടി പരിപാടിയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് സബർമതി മുതൽ ഡൽഹി വരെ യാത്ര നടത്തിയ കെ. നിവേദ്യ, മിഥിലാജ് തുടങ്ങിയ വിദ്യാർഥികൾ ചേർന്ന് ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ പ്രിൻസിപ്പൽ ഇസെഡ്.എ. അൻവർ ഷമീം അധ്യക്ഷനായി. ഒപ്പം പി.ടി.എ. പ്രസിഡൻറ് വി.വി. അനസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വി.കെ. ജോബിഷ്, കെ. നൗഷാദ്, കെ.പി. രാജേന്ദ്രൻ, അനുശ്രീ, സിനിഗ്‌ധ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/183439/kuttiadi-govt-highersecondary-school-introduction-constitution-unveiled)