---
title: "വിഷ്ണു എനിയൊരോർമ്മ; മരണം കവർന്ന യുവാവിന് നാടിന്റെ യാത്രാമൊഴി      "
english_title: "Farewell to the young man who stole the death"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/18351/farewell-to-the-young-man-who-stole-the-death"
published_at: "2021-12-30T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd33a79d254_vishnu.jpg"
keywords: []
---

# വിഷ്ണു എനിയൊരോർമ്മ; മരണം കവർന്ന യുവാവിന് നാടിന്റെ യാത്രാമൊഴി      

> **Lead Summary:** **കുറ്റ്യാടി : **ഒരു ഗ്രാമം ഒറ്റമനസ്സോടെ ചേർത്തുപിടിച്ചിട്ടും വിഷ്ണുവിനെ രക്ഷിക്കാനായില്ല. കാൻസർ ബാധിതനായി ചികിത്സയിലായിരുന്ന തീക്കുനി നടുവിലക്കണ്ടി വിഷ്ണുവിനെ മരണം കവർന്നു. അമൃത ആശുപത്രിയിൽനിന്ന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്ര‌ിയ പൂർത്തിയാക്കിയ ശേഷം തുടർചികിത്സയ്ക്കായി എറണാകുളത്ത് താമസിക്കവേ ബുധനാഴ്ചയായിരുന്നു മരണം.

## Article Content

**കുറ്റ്യാടി : **ഒരു ഗ്രാമം ഒറ്റമനസ്സോടെ ചേർത്തുപിടിച്ചിട്ടും വിഷ്ണുവിനെ രക്ഷിക്കാനായില്ല. കാൻസർ ബാധിതനായി ചികിത്സയിലായിരുന്ന തീക്കുനി നടുവിലക്കണ്ടി വിഷ്ണുവിനെ മരണം കവർന്നു. അമൃത ആശുപത്രിയിൽനിന്ന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്ര‌ിയ പൂർത്തിയാക്കിയ ശേഷം തുടർചികിത്സയ്ക്കായി എറണാകുളത്ത് താമസിക്കവേ ബുധനാഴ്ചയായിരുന്നു മരണം.

കക്കട്ടിൽ കുളങ്ങരത്ത് നടുവിലക്കണ്ടിയിൽ മുരളിയുടെയും ചന്ദ്രിയുടെയും മകനാണ്. സഹോദരി വിസ്മയ. വിഷ്ണുവിന്റെ വിയോഗം തീക്കുനി, കുളങ്ങരത്ത് നിവാസികൾക്ക് തീരാവേദനായി.

വേളം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ, ടി.വി. മനോജൻ എന്നിവരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷ്ണുവിന്റെ ചികിത്സയ്ക്കായി നാടൊന്നാകെ ധനസമാഹരണത്തിന് മുന്നിട്ടിറങ്ങിയിരുന്നു.

ജീവകാരുണ്യ സന്നദ്ധസംഘടനകളും വാട്ട്സാപ്പ് കൂട്ടായ്മകളുമെല്ലാം ഈ യജ്ഞത്തിൽ പങ്കാളികളായി. ഇതേത്തുടർന്നാണ് മജ്ജമാറ്റിവെക്കൽ ഉൾപ്പടെയുള്ള വിദഗ്ധ ചികിത്സ വിഷ്ണുവിന് നൽകാനായത്. അമ്മയുടെ നാടായ തീക്കുനിയിൽ ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ പൊതുദർശനത്തിന് വെച്ചപ്പോൾ നാനാതുറയിൽപ്പെട്ട  നൂറുകണക്കിനാളുകളാണ് വിഷ്ണുവിന് അന്ത്യാഞ്ജലിയേകാനെത്തിയത്.

പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ, അംഗങ്ങളായ കെ.കെ. ഷൈനി, അഞ്ജന സത്യൻ, സുമ മലയിൽ, വി.പി. സുധാകരൻ, കെ.കെ. മനോജൻ, കിണറുള്ളതിൽ അസീസ്, തായന ബാലാമണി, ബീന കോട്ടേമ്മൽ, കെ.സി. സിത്താര തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. കുളങ്ങരത്ത് നടുവിലക്കണ്ടിയിൽ സംസ്കാരം നടത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/18351/farewell-to-the-young-man-who-stole-the-death)