---
title: "#death | ഹാരിസ് മാസ്റ്റർക്ക് വിട; സ്കൂൾ വാർഷികത്തിനിടെ കുഴഞ്ഞുവീണു മരിച്ച പ്രിൻസിപ്പലിൻ്റെ മൃതദേഹം ഖബറടക്കി "
english_title: "#Farewell #Master #Harris #body #principal #died #collapsing #schoolanniversary #buried"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/183594/farewell-master-harris-body-principal-died-collapsing-schoolanniversary-buried"
published_at: "2024-02-11T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c852a0b6c79_haris_master.jpg"
keywords: []
---

# #death | ഹാരിസ് മാസ്റ്റർക്ക് വിട; സ്കൂൾ വാർഷികത്തിനിടെ കുഴഞ്ഞുവീണു മരിച്ച പ്രിൻസിപ്പലിൻ്റെ മൃതദേഹം ഖബറടക്കി 

> **Lead Summary:** **കുറ്റ്യാടി: [** നാടും വിദ്യാർത്ഥികളും സഹപ്രവർത്തകരും ഹാരിസ് മാസ്റ്റർക്ക് കണ്ണീരോടെ വിട നൽകി. സ്കൂൾ വാർഷികത്തിനിടെ കുഴഞ്ഞുവീണു മരിച്ച പ്രിൻസിപ്പലിൻ്റെ മൃതദേഹം അല്പ സമയം മുമ്പ് വെസ്റ്റ് കോഡൂർ വരിക്കോട് ജുമാമസ്ജിദിൽ ഖബറടക്കി.

## Article Content

**കുറ്റ്യാടി: [** നാടും വിദ്യാർത്ഥികളും സഹപ്രവർത്തകരും ഹാരിസ് മാസ്റ്റർക്ക് കണ്ണീരോടെ വിട നൽകി. സ്കൂൾ വാർഷികത്തിനിടെ കുഴഞ്ഞുവീണു മരിച്ച പ്രിൻസിപ്പലിൻ്റെ മൃതദേഹം അല്പ സമയം മുമ്പ് വെസ്റ്റ് കോഡൂർ വരിക്കോട് ജുമാമസ്ജിദിൽ ഖബറടക്കി.

ഇന്നലെ വൈകിട്ടാണ് കുറ്റ്യാടി ഐഡിയൽ പബ്ലിക്ക് സ്കൂൾ വാർഷികത്തിനിടെ പ്രിൻസിപ്പൽ കുഴഞ്ഞുവീണ് മരിച്ചത്. മലപ്പുറം വെസ്റ്റ് കോഡൂർ വരിക്കോട് സ്വദേശിയാണ് മരിച്ച ആനക്കായി എ.കെ ഹാരിസ് (46).

ഫറോക്ക് ഇർശാദിയ കോളേജ്, രാമനാട്ടുകര നെസ്റ്റ് പബ്ലിക്ക് സ്കൂൾ മലപ്പുറം മാസ് കോളേജ് എന്നിവയുടെ പ്രിൻസിപ്പലായും മഞ്ചേരി മുബാറക്ക് ഇംഗ്ലീഷ് മീഡിയം സ്കൂൾ അഡ്മിനിസ്ട്രേറ്ററായും പ്രവർത്തിച്ചു.

എസ്. ഐ ഒ സംസ്ഥാന സെക്രട്ടറിയായിരുന്നു. പരേതനായ ഹൈദ്രോസിൻ്റെയും അസ്യബി കൊടിയാടൻ്റെയും മകനാണ്. ഭാര്യ: സി എച്ച് ലുബൈബ .മക്കൾ: അജവദ് ഹനാനി ,അമാന ഫിദ, ഹനീന നദ, ഹംന ഹിദായ , സഹോദരങ്ങൾ: എ.കെ അലവി (ഉജാല വാച്ച് വർക്ക് മലപ്പുറം ).

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/183594/farewell-master-harris-body-principal-died-collapsing-schoolanniversary-buried)