---
title: "#custody | നെടുമണ്ണൂർ സ്‌കൂൾ കെട്ടിടത്തിൽ ഗണപതി ഹോമം; മാനേജർ കസ്റ്റഡിയിൽ "
english_title: "#Ganapati #Homam #Nedumannur #School #Building #Manager #custody"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/184362/ganapati-homam-nedumannur-school-building-manager-custody"
published_at: "2024-02-14T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc456141c44_pooja.jpg"
keywords: []
---

# #custody | നെടുമണ്ണൂർ സ്‌കൂൾ കെട്ടിടത്തിൽ ഗണപതി ഹോമം; മാനേജർ കസ്റ്റഡിയിൽ 

> **Lead Summary:** **കായക്കൊടി: [ **സ്‌കൂൾ കെട്ടിടത്തിൽ ഗണപതി ഹോമം സംഘടിപ്പിച്ചതിൽ മാനേജർ കസ്റ്റഡിയിൽ. കായക്കൊടി പഞ്ചായത്തിലെ നെടുമണ്ണൂർ സ്‌കൂളിലാണ് ചൊവ്വാഴ്ച്ച രാത്രി ഹോമം സംഘടിപ്പിച്ചത്. പ്രദേശത്തെ സിപിഐഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോമം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.

## Article Content

**കായക്കൊടി: [ **സ്‌കൂൾ കെട്ടിടത്തിൽ ഗണപതി ഹോമം സംഘടിപ്പിച്ചതിൽ മാനേജർ കസ്റ്റഡിയിൽ. കായക്കൊടി പഞ്ചായത്തിലെ നെടുമണ്ണൂർ സ്‌കൂളിലാണ് ചൊവ്വാഴ്ച്ച രാത്രി ഹോമം സംഘടിപ്പിച്ചത്. പ്രദേശത്തെ സിപിഐഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോമം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.

പിന്നാലെയാണ് പൊലീസെത്തി സ്‌കൂൾ മാനേജരെ കസ്റ്റഡിയിലെടുത്തത്. മാനേജരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. സ്‌കൂളിന്റെ പുതിയ കെട്ടിടം പണി പൂർത്തിയായ സാഹചര്യത്തിലാണ് മാനേജ്‌മെന്റ് പൂജ സംഘടിപ്പിച്ചത്.

രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി വ്യത്യസ്ത പൂജകളാണ് നടത്തിയത്. ഒരു പൂജ പ്രധാനാധ്യാപകന്റെ ഓഫീസ് മുറിയിൽ തന്നെയാണെന്നാണ് വിവരം. സ്‌കൂളിലേക്ക് ഇന്ന് ഡിവൈഎഫ്‌ഐ, എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

അതേസമയം സംഭവത്തെക്കുറിച്ച് താൻ ഒന്നും അറിഞ്ഞിട്ടില്ലെന്നാണ് സ്‌കൂൾ ഹെഡ്മാസ്റ്റർ സജിത പ്രതികരിച്ചു. എഇഒ വിളിക്കുമ്പോഴാണ് താൻ സംഭവം അറിയുന്നതെന്നും വൈകുന്നേരം സ്‌കൂൾ വിട്ട് ഇറങ്ങുന്നത് വരെ സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും സജിത വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/184362/ganapati-homam-nedumannur-school-building-manager-custody)