---
title: "#SFI | സ്കൂളിൽ പൂജ; സ്കൂൾ മാനേജ്മെന്റിനും അധ്യാപികയിക്കുമെതിരെ കർശന നടപടി സ്വീകരിക്കുക - എസ് എഫ് ഐ"
english_title: "#Pooja #school #Take #strict #action #management #teacher #SFI"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/184432/pooja-school-take-strict-action-management-teacher-sfi"
published_at: "2024-02-14T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc7670b15e9_sfi.jpg"
keywords: []
---

# #SFI | സ്കൂളിൽ പൂജ; സ്കൂൾ മാനേജ്മെന്റിനും അധ്യാപികയിക്കുമെതിരെ കർശന നടപടി സ്വീകരിക്കുക - എസ് എഫ് ഐ

> **Lead Summary:** **കായക്കൊടി: [ **നിടുമണ്ണൂർ സ്കൂളിൽ ആർഎസ്എസ്സിന്റെ ആയുധപൂജ നടത്തിയ സ്കൂൾ മാനേജ്മെന്റിനും അധ്യാപികയിക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു.

## Article Content

**കായക്കൊടി: [ **നിടുമണ്ണൂർ സ്കൂളിൽ ആർഎസ്എസ്സിന്റെ ആയുധപൂജ നടത്തിയ സ്കൂൾ മാനേജ്മെന്റിനും അധ്യാപികയിക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു.

സ്കൂളിൽ സ്കൂൾ മാനേജ്മെന്റിന്റെയും അധ്യാപികയുടെയും നേതൃത്വത്തിൽ ആയുധപൂജ നടത്തിയത് മതനിരപേക്ഷ സമൂഹത്തോടുള്ള വെല്ലുവിളിയാണ്.

ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും വിളനിലമാവേണ്ട വിദ്യാലയങ്ങളെ മതപ്രചരണത്തിന്റെ കേന്ദ്രമാക്കുന്നതിനെതിരെ മുഴുവൻ മതനിരപേക്ഷ മതനിരപേക്ഷവാദികളും പൊതുസമൂഹവും രംഗത്ത് വരണം.

ഇത്തരം പ്രവണതകളെ ചെറുത്തു തോൽപ്പിക്കണം എന്നും സ്കൂൾ മാനേജ്മെന്റിനും അധ്യാപികക്കും എതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും എസ്എഫ്ഐ കുന്നുമ്മൽ ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/184432/pooja-school-take-strict-action-management-teacher-sfi)