---
title: "#death | തൊട്ടിൽപ്പാലത്ത് ഇരുചക്ര വാഹനം തട്ടി വയോധിക മരിച്ചു "
english_title: "#elderly #woman #died #after #hit #two #wheeler #cradle #bridge"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/184761/elderly-woman-died-after-hit-two-wheeler-cradle-bridge"
published_at: "2024-02-15T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdffa71fbd0_death.jpg"
keywords: []
---

# #death | തൊട്ടിൽപ്പാലത്ത് ഇരുചക്ര വാഹനം തട്ടി വയോധിക മരിച്ചു 

> **Lead Summary:** **തൊട്ടിൽപ്പാലം: [ **തൊട്ടിൽപ്പാലത്ത് വാഹനാപകടത്തിൽ വയോധിക മരിച്ചു. കാവിലുംപാറ പഞ്ചായത്തിലെ പൂതംപാറ മുളവട്ടത്ത് കുന്നുമ്മൽ മാതു ആണ് മരിച്ചത്.

## Article Content

**തൊട്ടിൽപ്പാലം: [ **തൊട്ടിൽപ്പാലത്ത് വാഹനാപകടത്തിൽ വയോധിക മരിച്ചു. കാവിലുംപാറ പഞ്ചായത്തിലെ പൂതംപാറ മുളവട്ടത്ത് കുന്നുമ്മൽ മാതു ആണ് മരിച്ചത്.

റോഡ് മുറിച്ച് കടക്കുകയായിരുന്നു വയോധികയെ മോട്ടോർസൈക്കിൾ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തൊട്ടിൽപ്പാലത്തു നിന്നും വന്ന ജീപ്പിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കവെ അമിത വേഗത്തിൽ വയനാട്ടിൽ നിന്നും വന്ന ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു.

ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് കുഞ്ഞിരാമൻ മക്കൾ: മനോജ് (ഗൾഫ് ) മോളി. മരുമക്കൾ: ദീലീന. സുരേഷ് മൊയ്‌ലോത്തറ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/184761/elderly-woman-died-after-hit-two-wheeler-cradle-bridge)