---
title: "#roadinaugurated | കായക്കൊടി കുളങ്ങരത്താഴ ചാത്തങ്കോട്ട് താഴെ റോഡ് നാടിന് സമർപ്പിച്ചു "
english_title: "#Kayakodi #Kulangarathazha #Chathangkottthazhe #road #dedicated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/185121/kayakodi-kulangarathazha-chathangkottthazhe-road-dedicated"
published_at: "2024-02-16T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf8b3d3cf3f_road.jpg"
keywords: []
---

# #roadinaugurated | കായക്കൊടി കുളങ്ങരത്താഴ ചാത്തങ്കോട്ട് താഴെ റോഡ് നാടിന് സമർപ്പിച്ചു 

> **Lead Summary:** **കായക്കൊടി: [ **മഹാത്മ ഗാന്ധിഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയ റോഡ് ഉദ്‌ഘാടനം ചെയ്തു. കായക്കൊടി ഗ്രാമപഞ്ചായത്ത് കുളങ്ങരത്താഴ പതിനൊന്നാം വാർഡിലെ ചാത്തങ്കോട്ട് താഴെ റോഡാണ് നവീകരിച്ചത്.

## Article Content

**കായക്കൊടി: [ **മഹാത്മ ഗാന്ധിഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയ റോഡ് ഉദ്‌ഘാടനം ചെയ്തു. കായക്കൊടി ഗ്രാമപഞ്ചായത്ത് കുളങ്ങരത്താഴ പതിനൊന്നാം വാർഡിലെ ചാത്തങ്കോട്ട് താഴെ റോഡാണ് നവീകരിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിൽ ഒ പി നാടിന് റോഡിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ എം കെ അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിഷ എടക്കുടി, വികസന സമിതി കൺവീനർ പി കെ നവാസ്, മുൻ മെമ്പർ റസിയ ഇല്ലത്ത്, ഷാക്കിർ കെ പി. സി പി കുമാരൻ, സജിനി ചാത്തോത്ത്, ബാലകൃഷ്ണൻ ചാലില കണ്ടി, ഹാരിസ് പി കെ, രാജേഷ് ചാലിലക്കണ്ടി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.

ചടങ്ങിന് സി എം ബാബു സ്വഗതവും രഞ്ജിത്ത് പി പി നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/185121/kayakodi-kulangarathazha-chathangkottthazhe-road-dedicated)