---
title: "#schoolpooja | സ്കൂളിലെ പൂജ; നെടുമണ്ണൂർ എൽപി സ്‌കൂൾ ഇന്ന് തുറക്കും "
english_title: "#Pooja #school #NedumannurLPSchool #open #today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/185161/pooja-school-nedumannurlpschool-open-today"
published_at: "2024-02-17T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d01d62b6c80_pooja.jpg"
keywords: []
---

# #schoolpooja | സ്കൂളിലെ പൂജ; നെടുമണ്ണൂർ എൽപി സ്‌കൂൾ ഇന്ന് തുറക്കും 

> **Lead Summary:** **കായക്കൊടി: [ **ഗണപതി ഹോമം നടത്തിയതിനെ തുടർന്ന് അടച്ചിട്ട കോഴിക്കോട് നെടുമണ്ണൂർ എൽപി സ്‌കൂൾ ഇന്ന് തുറക്കും. കഴിഞ്ഞ ചൊവ്വാഴ്ച ഗണപതി ഹോമം നടന്നതിന് ശേഷം സ്കൂൾ പ്രവർത്തിച്ചിട്ടില്ല.

## Article Content

**കായക്കൊടി: [ **ഗണപതി ഹോമം നടത്തിയതിനെ തുടർന്ന് അടച്ചിട്ട കോഴിക്കോട് നെടുമണ്ണൂർ എൽപി സ്‌കൂൾ ഇന്ന് തുറക്കും. കഴിഞ്ഞ ചൊവ്വാഴ്ച ഗണപതി ഹോമം നടന്നതിന് ശേഷം സ്കൂൾ പ്രവർത്തിച്ചിട്ടില്ല.

വെള്ളിയാഴ്ച വിളിച്ച സർവ്വകക്ഷി യോഗ തീരുമാന പ്രകാരമാണ് സ്കൂൾ തുറക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച മുതൽ സ്കൂളിന് അവധിയാണ്. സ്‌കൂൾ മാനേജർ യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു.

ഹോമം നടത്തിയതിൽ ചട്ടലംഘനമുണ്ടായെന്ന എഇഒ യുടെ റിപ്പോർട്ടിന് പിന്നാലെ ഡിഡിഇ സ്കൂൾ മാനേജരോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ചതിന് ശേഷമേ നടപടി എടുക്കുന്നതിൽ തീരുമാനമാകൂ.

ഇതിനിടെ ഹോമം നടത്തിയതിന് സ്കൂൾ മാനേജരെ ബി ജെ പി ന്യായീകരിച്ചു. പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ സ്കൂൾ മാനേജർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിലേക്ക് വലിച്ചിഴച്ചെന്ന് ആരോപിച്ച് ബി ജെ പി പ്രദേശത്ത് വിശദീകരണ യോഗവും സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/185161/pooja-school-nedumannurlpschool-open-today)