---
title: "ഓണം ഫെയർ ഉദ്ഘാടനം ചെയ്തു"
english_title: "Onam Fair inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/187/onam-fair-inaugurated"
published_at: "2021-09-23T13:35:00+05:30"
category: "Kunnummal"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614c355312e4f_.jpg"
keywords: []
---

# ഓണം ഫെയർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കക്കട്ടിൽ : **സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് കക്കട്ടിൽ ഓണം ഫെയർ ഉദ്ഘാടനം കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു.

## Article Content

**കക്കട്ടിൽ : **സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് കക്കട്ടിൽ ഓണം ഫെയർ ഉദ്ഘാടനം കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു.

കോവിഡ് കാലത്ത് കഴിഞ്ഞ ഒന്നരവർഷക്കാലമായി സിവിൽ സപ്ലൈസ് കോർപ്പറേഷനു കീഴിലുള്ള ജീവനക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ റീത്ത അധ്യക്ഷയായി. റീന സുരേഷ്, എം പി കുഞ്ഞിരാമൻ, വി വി പ്രഭാകരൻ, സി വി അഷ്‌റഫ്‌, വാസു മാസ്റ്റർ, പറമ്പത്ത് കുമാരൻ, ജയൻ എൻ (സപ്ലെയ്ക്കോ മാനേജർ ) ജിനീഷ് കല്പത്തൂർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/187/onam-fair-inaugurated)