---
title: "#Sargasahanam | സർഗസായാഹ്നം; അവാർഡ് ദാനവും ആൽബം, പുസ്തക പ്രകാശനവും സംഘടിപ്പിച്ചു "
english_title: "#Sargasahanam #Award #presentation #album #book #launch #organized"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/187802/sargasahanam-award-presentation-album-book-launch-organized"
published_at: "2024-02-27T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ddc3d486e6c_album.jpg"
keywords: []
---

# #Sargasahanam | സർഗസായാഹ്നം; അവാർഡ് ദാനവും ആൽബം, പുസ്തക പ്രകാശനവും സംഘടിപ്പിച്ചു 

> **Lead Summary:** **മൊകേരി: [ **രചനാ ലാപനം കലാ സാഹിത്യ വേദി സർഗസായാഹ്നം 24 കണ്ണൻ കരിങ്ങാട് സ്മരണാർത്ഥം സംഘടിപ്പിച്ച ചെറുകഥാ മത്സര വിജയികൾക്കുള്ള അവാർഡ് ദാനവും, കടലാസുതോണി സംഗീത ആൽബം പ്രകാശനവും കവിയരങ്ങും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു.

## Article Content

**മൊകേരി: [ **രചനാ ലാപനം കലാ സാഹിത്യ വേദി സർഗസായാഹ്നം 24 കണ്ണൻ കരിങ്ങാട് സ്മരണാർത്ഥം സംഘടിപ്പിച്ച ചെറുകഥാ മത്സര വിജയികൾക്കുള്ള അവാർഡ് ദാനവും, കടലാസുതോണി സംഗീത ആൽബം പ്രകാശനവും കവിയരങ്ങും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു.

ചങ്ങരംകുളത്ത് നടന്ന പരിപാടി പ്രശസ്ത നാടക, സിനിമ അഭിനേതാവ് മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. അവാർഡ് ദാനം സാഹിത്യകാരൻ സജീവൻ മൊകേരിയും, കാലാസു തോണി സംഗീത ആൽബവും, പുസ്തക പ്രകാശനവും മുഹമ്മദ് പേരാമ്പ്രയും നടത്തി. കവിയരങ്ങ് ഉദ്ഘാടനം പ്രശസത കവി പുഷ്പഹരിദാസും നിർവ്വഹിച്ചു.

അനുപ് കൃഷ്ണൻ സ്വാഗതവും പ്രേമൻ തണൽ അധ്യക്ഷതയും വഹിച്ചു. സാമൂഹിക സാംസ്കാരിക ഇടങ്ങളിലെ നിറസാനിധ്യങ്ങൾ ആശംസകൾ അർപ്പിച്ചു.

രാജീവൻ ടി.പി.നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കടലാസുതോണി സംഗീത ആൽബത്തിന്റെ പ്രദർശനവും രചനാ ലാപനം സിങ്ങേസിന്റെ ഗാനമേളയും അരങ്ങേറി. നൂറുകണക്കിന് കലാസ്വാദകർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/187802/sargasahanam-award-presentation-album-book-launch-organized)