---
title: "#inspected | തൊട്ടിൽപ്പാലം ടൗണിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി "
english_title: "#health #department #inspected #food #distribution #establishments #Thotilpalamtown"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/187975/health-department-inspected-food-distribution-establishments-thotilpalamtown"
published_at: "2024-02-28T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ded52f622a9_inspection.jpg"
keywords: []
---

# #inspected | തൊട്ടിൽപ്പാലം ടൗണിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി 

> **Lead Summary:** **തൊട്ടിൽപ്പാലം: [ **ടൗണിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം, ഭക്ഷ്യ സുരക്ഷാ വിഭാഗം എന്നിവ സംയുക്തമായി പരിശോധന നടത്തി.

## Article Content

**തൊട്ടിൽപ്പാലം: [ **ടൗണിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം, ഭക്ഷ്യ സുരക്ഷാ വിഭാഗം എന്നിവ സംയുക്തമായി പരിശോധന നടത്തി.

പൊതുജനാരോഗ്യ നിയമങ്ങളും, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഭക്ഷണസാധനങ്ങൾ വിൽപന നടത്തിയതിന് ടൗണിലെ ആപ്പിൾ ഹോട്ടൽ, രേഷ്മ ബേക്കറി & കൂൾബാർ എന്നിവയ്ക്കെതിരെ നിയമ നടപടികൾക്കായുള്ള നോട്ടീസ് നൽകുകയും രേഷ്മ ബേക്കറി& കൂൾബാർ അനുമതി ലഭിക്കുന്നത് വരെ അടച്ചിടാൻ നിർദ്ദേശിക്കുകയും ചെയ്തു.

പരിശോധന നടത്തിയ മറ്റ് കടകളിൽ പേരായ്മകൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകി. പരിശോധനയിൽ ഫുഡ് സേഫ്റ്റി ഓഫീസർ ഫെബിന മുഹമ്മദ് അഷ്റഫ്, ഹെൽത്ത് ഇൻസ്പെക്ടർ യൂസഫ് വടക്കയിൽ, ജെ. എച്ച്.ഐ മാരായ വേണു ഗോപലൻ, മുഹമ്മദ് റാഫി, രതുഷ, ഷിൻസ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പക്ടർ നിജേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/187975/health-department-inspected-food-distribution-establishments-thotilpalamtown)