---
title: "#camp | ട്രോമാ കെയർ ദുരന്തനിവാരണ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "#Trauma #care #organized #disaster #management #camp"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/188299/trauma-care-organized-disaster-management-camp"
published_at: "2024-02-29T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e03d3473182_camp.jpg"
keywords: []
---

# #camp | ട്രോമാ കെയർ ദുരന്തനിവാരണ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **വേളം: [ **ശാരീരികാഘാതമായി കണക്കാക്കപ്പെടുന്ന പരിക്കുകളുടെ ഇരകൾക്കുള്ള പ്രത്യേക വൈദ്യ പരിചരണത്തിലൂടെ ട്രോമാ കെയർ നടത്തുന്ന പ്രവർത്തനങ്ങൾ വില മതിക്കാൻ കഴിയാത്തതാണെന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ. പറഞ്ഞു.

## Article Content

**വേളം: [ **ശാരീരികാഘാതമായി കണക്കാക്കപ്പെടുന്ന പരിക്കുകളുടെ ഇരകൾക്കുള്ള പ്രത്യേക വൈദ്യ പരിചരണത്തിലൂടെ ട്രോമാ കെയർ നടത്തുന്ന പ്രവർത്തനങ്ങൾ വില മതിക്കാൻ കഴിയാത്തതാണെന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ. പറഞ്ഞു.

ലയൺസ് ഇൻറർ നാഷണലിന്റെ നേതൃത്വത്തിൽ ട്രോമാകെയർ കോഴിക്കോട് വേളം പഞ്ചായത്തിലെ പൂളക്കൂലിൽ മൂന്നുദിവസം നീണ്ടു നിൽക്കുന്ന ദുരന്തനിവാരണ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രോമാകെയർ ജില്ല പ്രസിഡൻറ് സി.എം. പ്രദീപ് കുമാർ അധ്യക്ഷനായി.

ഇൻറർനാഷണൽ വൈസ് ഡിസ്ട്രിക് ഗവർണർ രവിഗുപ്ത ചടങ്ങിൽ മുഖ്യാതിഥിയായി. വേളം പഞ്ചായത്ത് പ്രസിഡൻറ് നയിമ കുളമുള്ളതിൽ, കെ. രാജഗോപാലൻ, റീജ ഗുപ്ത, ഇ.കെ. നാണു, എം. ഷാനവാസ്, കെ. മുരളീധരൻ, അനിരുദ്ധൻ, ഡോ. കെ.എൻ. വേണുഗോപാൽ, റാഷിദ് തങ്ങൾ, എം.സി. ശ്രീഷ് കുമാർ, പി.കെ. കൃഷ്ണനുണ്ണി, കെ.പി ഷാജു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/188299/trauma-care-organized-disaster-management-camp)