---
title: "#moneysanctioned | കുറ്റ്യാടി മണ്ഡലത്തിലെ 3 റോഡുകൾക്ക് മൂന്ന് കോടി രൂപ അനുവദിച്ചു "
english_title: "#Three #crores #sanctioned #roads #Kuttyadi #mandalam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/188590/three-crores-sanctioned-roads-kuttyadi-mandalam"
published_at: "2024-03-01T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e18c748e6d0_kunhjammedkutti.jpg"
keywords: []
---

# #moneysanctioned | കുറ്റ്യാടി മണ്ഡലത്തിലെ 3 റോഡുകൾക്ക് മൂന്ന് കോടി രൂപ അനുവദിച്ചു 

> **Lead Summary:** **കുറ്റ്യാടി: [ **കാവിൽ തീക്കുനി കുറ്റ്യാടി റോഡിലെ ആയഞ്ചേരിയിൽ നിന്നും കുറ്റ്യാടി ഭാഗത്തേക്കുള്ള 1.2 കിലോമീറ്റർ ഭാഗം റോഡ് പുനരുദ്ധാരണത്തിനായി 1 കോടി രൂപയും, വില്യാപ്പള്ളി ആയഞ്ചേരി റോഡിൽ വില്യാപ്പള്ളിയിൽ നിന്നും താനി മുക്കു വരെയുള്ള ഭാഗം പുനരുദ്ധാരണത്തിന് 1.25 കോടി രൂപയും, എസ്മുക്ക് വള്ള്യാട് കോട്ടപ്പള്ളി റോഡിൽ വള്ളിയാട് മുതൽ കോട്ടപ്പള്ളി വരെയുള്ള ഭാഗം പുനരുദ്ധാരണത്തിന് 0.75 കോടി രൂപയും പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അറിയിച്ചു.

## Article Content

**കുറ്റ്യാടി: [ **കാവിൽ തീക്കുനി കുറ്റ്യാടി റോഡിലെ ആയഞ്ചേരിയിൽ നിന്നും കുറ്റ്യാടി ഭാഗത്തേക്കുള്ള 1.2 കിലോമീറ്റർ ഭാഗം റോഡ് പുനരുദ്ധാരണത്തിനായി 1 കോടി രൂപയും, വില്യാപ്പള്ളി ആയഞ്ചേരി റോഡിൽ വില്യാപ്പള്ളിയിൽ നിന്നും താനി മുക്കു വരെയുള്ള ഭാഗം പുനരുദ്ധാരണത്തിന് 1.25 കോടി രൂപയും, എസ്മുക്ക് വള്ള്യാട് കോട്ടപ്പള്ളി റോഡിൽ വള്ളിയാട് മുതൽ കോട്ടപ്പള്ളി വരെയുള്ള ഭാഗം പുനരുദ്ധാരണത്തിന് 0.75 കോടി രൂപയും പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അറിയിച്ചു.

വില്യാപ്പള്ളി ആയഞ്ചേരി റോഡ്, കാവിൽ തീക്കുനി റോഡ് എന്നിവ ബിസി ഓവർലേ ചെയ്തും, എസ്മുക്ക് വള്ളിയാട് കോട്ടപ്പള്ളി റോഡ് എംഎസ്എസ് ചെയ്തുമാണ് പുനരുദ്ധരിക്കുക. റോഡ് പ്രവൃത്തികളോടൊപ്പം വശങ്ങളിൽ ഐറിഷ് കോൺക്രീറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ റോഡുകൾക്ക് ഫണ്ട് അനുവദിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ നേരിട്ട് കണ്ട് അഭ്യർത്ഥിച്ചിരുന്നു. സംസ്ഥാനത്ത് മികച്ച ഗതാഗത സൗകര്യങ്ങൾ ഒരുക്കണമെന്നത് എൽ ഡി എഫ് സർക്കാരിൻ്റെ പ്രഖ്യാപിത നയമാണ്. ഈ നയത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകൾ ലോക ശ്രദ്ധ ആകർഷിക്കുകയാണെന്ന് കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/188590/three-crores-sanctioned-roads-kuttyadi-mandalam)