---
title: "മൊകേരിയിൽ തലയുയർത്തി ടാഗോർ സ്ക്വയർ; ഓർമ്മയിലെ പൂക്കാലത്തിന് സമാപനം"
english_title: "A half-length statue of Rabindranath Tagore was erected at Mokeri College"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/18883/a-half-length-statue-of-rabindranath-tagore-was-erected-at-mokeri-college"
published_at: "2022-01-03T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d26774d346d_mokery clg tagor prathima.jpg"
keywords: []
---

# മൊകേരിയിൽ തലയുയർത്തി ടാഗോർ സ്ക്വയർ; ഓർമ്മയിലെ പൂക്കാലത്തിന് സമാപനം

> **Lead Summary:** ** മൊകേരി:** ഗവ.കോളേജ് മൊകേരിയിൽ വിശ്വവിഖ്യാത കവി രബീന്ദ്രനാഥടാഗോവിൻ്റെ അർദ്ധകായ പ്രതിമ ഉയർന്നു. രണ്ട് മീറ്റർ ഉയരും രണ്ട് മീറ്റർ ചുറ്റളവുളള സ്ക്വയറിൽ സ്ഥാപിച്ച പ്രതിമ കെ .പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അനാഛാദനം ചെയ്തു.

## Article Content

** മൊകേരി:** ഗവ.കോളേജ് മൊകേരിയിൽ വിശ്വവിഖ്യാത കവി രബീന്ദ്രനാഥടാഗോവിൻ്റെ അർദ്ധകായ പ്രതിമ ഉയർന്നു. രണ്ട് മീറ്റർ ഉയരും രണ്ട് മീറ്റർ ചുറ്റളവുളള സ്ക്വയറിൽ സ്ഥാപിച്ച പ്രതിമ കെ .പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അനാഛാദനം ചെയ്തു.

പൂർവ്വ വിദ്യാർത്ഥി സമിതി ജനറൽ സെക്രട്ടറി കെ.കെ. ശ്രീജിത് അധ്യക്ഷനായി. ശില്പി സത്യൻ നീലിമയ്ക്ക് എം.എൽ എ ഉപഹാരം നൽകി. 1997 -98 വർഷത്തെ സാമൂഹിക ശാസ്ത്ര വിദ്യാർത്ഥികളാണ് കോളേജിന് ടാഗോർ സ്ക്വയർ നിർമ്മിച്ചു നൽകിയത്.

പൂർവ്വ വിദ്യാർത്ഥി സമാഗമത്തിൻ്റെ ഭാഗമായി കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓർമ്മയിലെ പൂക്കാലംമെന്ന പരിപാടി ജയചന്ദ്രൻ മൊകേരി ഉദ്ഘാടനം ചെയ്തു.

പൂർവ്വ അധ്യാപകരായ പ്രൊഫ. ഡി ജി രാധാകൃഷ്ണൻ,പ്രൊഫ.പി.വി വസന്ത ,പ്രൊഫ. അമ്മുക്കുട്ടി, ദേവുമൊകേരി എന്നിവരെയും വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഡോ. ഷാനോജ് ,ജെസി ജോർജ് , രാജേഷ് എംഎം ,പ്രമോദ് കുറ്റ്യാടി എന്നിവരെ ആദരിച്ചു.

കോളേജ് പ്രിൻസിപ്പൾ കെ.കെ അശറഫ്, ഗ്രാമപഞ്ചായത്തംഗം എ. രതീഷ്,ജയേഷ് പന്തീരിക്കര, രോഷ്നി ,സിന്ധു ഹരീഷ്, വിനീഷ് അബല കുളങ്ങര എന്നിവർ സംസാരിച്ചു. കെ.സി സജിത്ത് സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു.

കേരളാ ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് പാട്ടുപുര നാണുവും സംഘവും നാടൻ പാട്ട് അവതരിപ്പിച്ചു.23 വർഷങ്ങൾക്ക് മുമ്പ് പിരിഞ്ഞ കൂട്ടുകാർ വീണ്ടും ക്യാമ്പസ്സിൽ ഒന്നിച്ചപ്പോൾ ഓർമകളുടെ പൂക്കാലം വിരിഞ്ഞും.

പ്രശസ്ത വാദ്യം കലാകാരൻ രാജേഷ് എ എം നേതൃത്വം നൽകിയ ചെണ്ട മേളത്തോടെയായിരുന്നു തുടക്കം. മൂന്ന് ജില്ലകളിൽ നിന്നുള്ള അറുപതോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/18883/a-half-length-statue-of-rabindranath-tagore-was-erected-at-mokeri-college)