---
title: "#KuttiadyGovtHigherSecondarySchool | കുറ്റ്യാടി ഗവ ഹയർ സെക്കന്ററി സ്കൂൾ ഗോൾഡൻ ജൂബിലി കമാനത്തിന്റെ പ്ലാൻ പ്രകാശനം ചെയ്തു "
english_title: "#KuttiadyGovtHigherSecondarySchool #released #plan #Golden #Jubilee #Arch"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/188838/kuttiadygovthighersecondaryschool-released-plan-golden-jubilee-arch"
published_at: "2024-03-02T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2cd9e47936_plan.jpg"
keywords: []
---

# #KuttiadyGovtHigherSecondarySchool | കുറ്റ്യാടി ഗവ ഹയർ സെക്കന്ററി സ്കൂൾ ഗോൾഡൻ ജൂബിലി കമാനത്തിന്റെ പ്ലാൻ പ്രകാശനം ചെയ്തു 

> **Lead Summary:** **കുറ്റ്യാടി: [ **കുറ്റ്യാടി ഗവ ഹയർ സെക്കന്ററി സ്കൂൾ അൻപതാം വാർഷികത്തിന്റെ ഭാഗമായി നിർമിക്കാൻ ഉദ്ദേശിക്കുന്ന പി എം ബാവാച്ചി ഹാജി മെമ്മോറിയൽ ഗോൾഡൻ ജൂബിലി കമാനത്തിന്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: [ **കുറ്റ്യാടി ഗവ ഹയർ സെക്കന്ററി സ്കൂൾ അൻപതാം വാർഷികത്തിന്റെ ഭാഗമായി നിർമിക്കാൻ ഉദ്ദേശിക്കുന്ന പി എം ബാവാച്ചി ഹാജി മെമ്മോറിയൽ ഗോൾഡൻ ജൂബിലി കമാനത്തിന്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു.

പി എം ബാവാച്ചി ഹാജിയുടെ മക്കൾ സ്കൂൾ അധികൃതർക്ക് പ്ലാൻ കൈമാറിക്കൊണ്ടാണ്‌ നിർവഹിച്ചത്. സ്കൂളിന്റെ ആദ്യ ബാച്ചായ 1974 ബാച്ചാണ് കമാനം നിർമാണം നടത്തുന്നത്.

പി ടി എ പ്രസിഡന്റ്‌ വി വി അനസ് അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. അൻവർ ഷമീം, ഹെഡ് മാസ്റ്റർ പി എം അബ്ദുറഹ്മാൻ, എസ് എം സി ചെയർമാൻ വി കെ റഫീഖ്, പി കെ സുനിത, എ എം അബ്ദുൽ ജലീൽ, പി ടി വിജയൻ, കെ ഹാരിസ്, ടി ബിജു, നാസർ തയ്യുള്ളതിൽ, എൻ കെ ഫിർദൗസ്, ബാവാച്ചി ഹാജിയുടെ മക്കളായ പി എം ഹമീദ്, പി എം സലാം, പി എം അലി ഹാജി, പി എം ഹാഷിം ഹാജി, പേരമകൻ അലി അറക്കൽ, എന്നിവരും സ്കൂൾ 1977 ബാച്ചിലെ എ സി മജീദ്, റഷീദ് കേളോത്ത്, ടി സലീം, കെ എം ബഷീർ, ജമാൽ അടുക്കത്ത്, ടി എം രമണി, പി കെ ഇന്ദിര എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/188838/kuttiadygovthighersecondaryschool-released-plan-golden-jubilee-arch)