---
title: "#annualcelebration | ദേവർകോവിൽ കെ.വി. കെ. എം എം യു .പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു "
english_title: "#DevarkovilKVKMMUPSchool #organized #annual #celebration #farewell #party"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/188848/devarkovilkvkmmupschool-organized-annual-celebration-farewell-party"
published_at: "2024-03-02T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2d503a513c_annual.jpg"
keywords: []
---

# #annualcelebration | ദേവർകോവിൽ കെ.വി. കെ. എം എം യു .പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു 

> **Lead Summary:** **ദേവർകോവിൽ: [ **ദേവർകോവിൽ കെ വി കെ എം എം യു പി സ്കൂളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന അധ്യാപകരായ ആർ.രാജീവൻ, ഡൊമനിക് സി.കളത്തൂർ എന്നിവർക്കുള്ള യാത്രയയപ്പും വാർഷികാഘോഷവും നടത്തി. പരിപാടി കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു.

## Article Content

**ദേവർകോവിൽ: [ **ദേവർകോവിൽ കെ വി കെ എം എം യു പി സ്കൂളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന അധ്യാപകരായ ആർ.രാജീവൻ, ഡൊമനിക് സി.കളത്തൂർ എന്നിവർക്കുള്ള യാത്രയയപ്പും വാർഷികാഘോഷവും നടത്തി. പരിപാടി കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ വി നാസർ സ്വാഗതവും, പിടിഎ പ്രസിഡന്റ് കെ പി ജംഷീർ അധ്യക്ഷ്യതയും വഹിച്ചു. ചടങ്ങിൽ സ്കൂൾ വാർഷിക സപ്ലിമെൻ്റ് പൊലിമയുടെ കവർ പ്രകാശനം ഡോ സച്ചിത്ത് നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ.കെ.അഷ്റഫ് ഏറ്റുവാങ്ങി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി.കെ. നവാസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണം മാനേജർ കെ.പി. കുഞ്ഞമ്മദ്, പി ടി എ, എം പി ടി എ അംഗങ്ങൾ എന്നിവർ നടത്തി. ഈ അധ്യയന വർഷം വിവിധ മേഖലകളിൽ മികവ് തെളിയിച്ച മുന്നൂറോളം വിദ്യാർത്ഥികളെ ചടങ്ങിൻ്റെ ഭാഗമായി ആദരിച്ചു. ടി.എച് അഹമ്മദ്, കെ കെ ഹാരിസ്, കെ ടി അബൂബക്കർ മൗലവി, കുമ്പളം കണ്ടി അഹമ്മദ്, ഒ രവീന്ദ്രൻ, പള്ളത്തിൽ അഷ്റഫ്, ലീന കെ.ടി, എം.കെ. അൻവർ, പി കെ സണ്ണി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/188848/devarkovilkvkmmupschool-organized-annual-celebration-farewell-party)