---
title: "#Filmscreening | സിനിമാ പ്രദർശനം; ചേതന വട്ടോളിയിൽ ഫാൽക്കെ ചലച്ചിത്ര സഞ്ചാരം "
english_title: "#Film #screening #Phalke #tour #Chetana #Vattoli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/188917/film-screening-phalke-tour-chetana-vattoli"
published_at: "2024-03-02T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e30e6f53994_cinema.jpg"
keywords: []
---

# #Filmscreening | സിനിമാ പ്രദർശനം; ചേതന വട്ടോളിയിൽ ഫാൽക്കെ ചലച്ചിത്ര സഞ്ചാരം 

> **Lead Summary:** **വട്ടോളി: [** വടകര ഫാൽക്കെ ഫിലിം സൊസൈറ്റി ആഭിമുഖ്യത്തിൽ നടത്തുന്ന ഫാൽക്കെ ചലച്ചിത്ര സഞ്ചാരം പരിപാടിയുടെ ഭാഗമായുള്ള സിനിമാ പ്രദർശനം വട്ടോളി ചേതന കലാ സാംസ്കാരിക വേദിയിൽ നടന്നു. പ്രശസ്ത എഴുത്തുകാരനും സിനിമാ നിരൂപകനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**വട്ടോളി: [** വടകര ഫാൽക്കെ ഫിലിം സൊസൈറ്റി ആഭിമുഖ്യത്തിൽ നടത്തുന്ന ഫാൽക്കെ ചലച്ചിത്ര സഞ്ചാരം പരിപാടിയുടെ ഭാഗമായുള്ള സിനിമാ പ്രദർശനം വട്ടോളി ചേതന കലാ സാംസ്കാരിക വേദിയിൽ നടന്നു. പ്രശസ്ത എഴുത്തുകാരനും സിനിമാ നിരൂപകനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ ഉദ്ഘാടനം നിർവഹിച്ചു.

ഗാർഗി എന്ന തമിഴ് ചിത്രത്തിന്റെ മലയാള പതിപ്പാണ് വട്ടോളി ഗ്രാമത്തിലെ നിറഞ്ഞ പ്രേക്ഷക സദസ്സിനു മുമ്പാകെ പ്രദർശിപ്പിച്ചത്. ചേതനാ പ്രസിഡന്റ് എ.പി.രാജീവൻ അധ്യക്ഷത വഹിച്ചു. ഫാൽക്കെ ലൈബ്രറി സെക്രട്ടറി പവിത്രൻ.കെ.റിപ്പോർട്ട് അവതരിപ്പിച്ചു.

ഫാൽക്കെ ഫിലിം സൊസൈറ്റി സെക്രട്ടറി വി.പി.പ്രേമൻ, പ്രസിഡന്റ് ബാലകൃഷ്ണൻ. ഇ.എം, ചന്ദ്രൻ .ഇ. എം. ചേതന സെക്രട്ടറി പി.കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു. സി.പി.കൃഷ്ണൻ സ്വാഗതവും ചേതന ട്രഷറർ എ.പി. വിനോദൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/188917/film-screening-phalke-tour-chetana-vattoli)