---
title: "എം നസീമയ്ക്ക് കോൺഗ്രസ്സ് സ്നേഹാദരം"
english_title: "Congress pays tribute to M Naseema"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/189/congress-pays-tribute-to-m-naseema"
published_at: "2021-09-23T13:42:00+05:30"
category: "Kayakkodi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614c36eb5e3c8_naseema.jpg"
keywords: []
---

# എം നസീമയ്ക്ക് കോൺഗ്രസ്സ് സ്നേഹാദരം

> **Lead Summary:** **കുറ്റ്യാടി:** കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായി പ്രവർത്തിച്ച പാലിയേറ്റീവ് നഴ്സ് എം നസീമയെ കമ്മനത്താഴ കോൺഗ്രസ്സ് കമ്മിറ്റി, പ്രിയദർശിനി കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

**കുറ്റ്യാടി:** കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായി പ്രവർത്തിച്ച പാലിയേറ്റീവ് നഴ്സ് എം നസീമയെ കമ്മനത്താഴ കോൺഗ്രസ്സ് കമ്മിറ്റി, പ്രിയദർശിനി കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

പാലിയേറ്റീവ് രോഗികൾക്ക് കോവിഡ് വാക്സിനേഷൻ ഉൾപ്പെടെ കോവിഡ് കാലത്തെ സുത്യർഹമായ സേവനം മുൻനിർത്തിയാണ് നസീമയെ ആദരിച്ചത്.

കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി ഉൽഘാടനം ചെയ്തു. സി എച്ച് മൊയ്തു അധ്യക്ഷത വഹിച്ചു. ബാപ്പറ്റ അലി, കാവിൽ കുഞ്ഞബ്ദുല്ല, ഇ.എം അസ്ഹർ, ടി എം നൗഷാദ്, രവി നമ്പിയേലത്ത്, വത്സൻ ബാപ്പറ്റ, പി കെ വിനോദൻ, വി പി സുമയ്യ, ലീല ബാപ്പറ്റ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/189/congress-pays-tribute-to-m-naseema)