---
title: "#Wildboarattack | മൊകേരിയിലും പരിസര പ്രദേശങ്ങളിലും കാട്ടു പന്നിയുടെ ആക്രമണം; രണ്ടുപേർക്ക്‌ പരിക്ക് "
english_title: "#Wild #boar #infestation #around #Mokeri #Two #people #injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/189043/wild-boar-infestation-around-mokeri-two-people-injured"
published_at: "2024-03-03T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e4147e2166e_attack.jpg"
keywords: []
---

# #Wildboarattack | മൊകേരിയിലും പരിസര പ്രദേശങ്ങളിലും കാട്ടു പന്നിയുടെ ആക്രമണം; രണ്ടുപേർക്ക്‌ പരിക്ക് 

> **Lead Summary:** **മൊകേരി: [** മൊകേരിയിലും പരിസര പ്രദേശങ്ങളിലും കാട്ടു പന്നിയുടെ ആക്രമണം. ആക്രമണത്തിൽ രണ്ടുപേർക്ക്‌ പരിക്ക്. മുതിര പൊയിൽ രജിഷ്, പനയുളള പറമ്പത്ത് അനിത എന്നിവർക്ക് ആണ് പരിക്കേറ്റത്. രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

## Article Content

**മൊകേരി: [** മൊകേരിയിലും പരിസര പ്രദേശങ്ങളിലും കാട്ടു പന്നിയുടെ ആക്രമണം. ആക്രമണത്തിൽ രണ്ടുപേർക്ക്‌ പരിക്ക്. മുതിര പൊയിൽ രജിഷ്, പനയുളള പറമ്പത്ത് അനിത എന്നിവർക്ക് ആണ് പരിക്കേറ്റത്. രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അറോള്ളടത്തിൽ കരുണൻ എന്നയാളെ പന്നി ആക്രമിച്ചെങ്കിലും പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെയാണ് സംഭവം ഉണ്ടായത്. ചങ്ങരംകുളത്തെ വീടിനു മുന്നിൽ നിൽക്കുമ്പോഴാണ് അനിതയെ പന്നി ആക്രമിച്ചത്.

ശേഷം ഓടി പോയ പന്നി മൊകേരി ഗവൺമെന്റ് കോളേജിന് അടുത്ത് വെച്ച് രജീഷിനെ ആക്രമിക്കുകയായിരുന്നു. മൊകേരിയിലും പരിസരപ്രദേശങ്ങളും കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുന്നതിനാൽ വനം വകുപ്പ് നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/189043/wild-boar-infestation-around-mokeri-two-people-injured)