---
title: "#metup | ഗുക്കൻമാർ സംഗമിച്ചു; വിരമിച്ചതിൻ്റെ രജതജൂബിലിയിൽ അധ്യാപകർ സമ്മേളിച്ചു"
english_title: "#Gukans #met #teachers #held #meeting #ilver #jubilee #retirement"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/189348/gukans-met-teachers-held-meeting-ilver-jubilee-retirement"
published_at: "2024-03-04T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5d5790a4e4_meet.jpg"
keywords: []
---

# #metup | ഗുക്കൻമാർ സംഗമിച്ചു; വിരമിച്ചതിൻ്റെ രജതജൂബിലിയിൽ അധ്യാപകർ സമ്മേളിച്ചു

> **Lead Summary:** **വട്ടോളി:[ **വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ നിന്നും വിരമിച്ച് 25 വർഷം പിന്നിട്ട വരെ സഹപ്രവർത്തകർ ആദരിച്ചു. ഹെഡ്മാസ്റ്ററായിരുന്ന കെ.പി.ചന്ദ്രൻ മാസ്റ്റർ സഹ അധ്യാപികമാരായ പി.രാധ ടീച്ചർ എൻ ഭാരതി ടീച്ചർ എന്നിവരെയാണ് ആദരിച്ചത്.

## Article Content

**വട്ടോളി:[ **വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ നിന്നും വിരമിച്ച് 25 വർഷം പിന്നിട്ട വരെ സഹപ്രവർത്തകർ ആദരിച്ചു. ഹെഡ്മാസ്റ്ററായിരുന്ന കെ.പി.ചന്ദ്രൻ മാസ്റ്റർ സഹ അധ്യാപികമാരായ പി.രാധ ടീച്ചർ എൻ ഭാരതി ടീച്ചർ എന്നിവരെയാണ് ആദരിച്ചത്.

സംസ്കൃതം ഹൈസ്കൂളിൽ നടന്ന യോഗത്തിൽ മുൻ ഹെഡ്മാസ്റ്ററും സംസ്ഥന അധ്യാപക അവാർഡ് ജേതാവുമായ പി.എം.പത്മനാഭൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ ഹെഡ്മാസ്റ്റർ പി.പി.വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ കെ.ടി.ജയപാലൻ ,ഹെഡ്മിസ്ട്രസ് വി.പി.ശ്രീജ ടീച്ചർ ,സ്റ്റാഫ് സെക്രട്ടറി നിസാർ ഇടത്തിൽ , പി.കെ.ഗോപാലൻ മാസ്റ്റർ ,കെ രവീന്ദ്രൻ മാസ്റ്റർ ,ടി.പി.നാണു മാസ്റ്റർ ,പി .പി .മാലതി ടീച്ചർ ,പി രത്നവല്ലിടീച്ചർ , സി.കെ.ജയശ്രി ടീച്ചർ ,ടി.എ.രാധ ടീച്ചർ ,ടി.കെ.സജീവൻ മാസ്റ്റർ ,കെ .ഉപേന്ദ്രൻ മാസ്റ്റർ ,കെ.ജയദേവൻ മാസ്റ്റർ , എൻ.കെ.ശങ്കരൻ , കെ എസ്ചന്ദ്രശേഖരൻ , പി.കെ രാമകൃഷ്ണൻ മാസ്റ്റർ ,എം.കെ.അബ്ദുൾ റഹ്മാൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു.

കെ.പി.ചന്ദ്രൻ മാസ്റ്റർ ,പി .രാധ ടീച്ചർ, എൻ ഭാരതി ടീച്ചർ എന്നിവർ മറുപടി പ്രസംഗം നടത്തി.കരിമ്പിൽ കുഞ്ഞികൃഷ്ണൻ മാസ്റ്റർ സ്വാഗതവും കെ.കെ.അശോകൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/189348/gukans-met-teachers-held-meeting-ilver-jubilee-retirement)