---
title: "#committee | ഇരു വൃക്കകളും തകരാറിലായ യുവതിക്കായി ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചു"
english_title: "#medical #assistance #committee #formed #youngwoman #failed #both #kidneys"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/189354/medical-assistance-committee-formed-youngwoman-failed-both-kidneys"
published_at: "2024-03-04T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5d8faacdab_committe_1.jpg"
keywords: []
---

# #committee | ഇരു വൃക്കകളും തകരാറിലായ യുവതിക്കായി ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചു

> **Lead Summary:** **നരിപ്പറ്റ:[ **കൈവേലിയിലെ പരേതനായ കുഞ്ഞിപ്പറമ്പത്ത് സൂപ്പിയുടെ ഭാര്യ തൂണേരിക്കുനി മൈമൂനത്തിന്റെ ചികിത്സക്കായി സഹായ കമ്മിറ്റി രൂപീകരിച്ചു. ഇരു വൃക്കകളും നഷ്ടപ്പെട്ട് പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിൽ നിന്ന് ഡയാലിസിസ് ചെയ്തു വരികയാണ് മൈമുനത്ത്. വിധവയും കുടുംബത്തിൻ്റെ അത്താണിയുമാണ് മൈമുനത്ത്.

## Article Content

**നരിപ്പറ്റ:[ **കൈവേലിയിലെ പരേതനായ കുഞ്ഞിപ്പറമ്പത്ത് സൂപ്പിയുടെ ഭാര്യ തൂണേരിക്കുനി മൈമൂനത്തിന്റെ ചികിത്സക്കായി സഹായ കമ്മിറ്റി രൂപീകരിച്ചു. ഇരു വൃക്കകളും നഷ്ടപ്പെട്ട് പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിൽ നിന്ന് ഡയാലിസിസ് ചെയ്തു വരികയാണ് മൈമുനത്ത്. വിധവയും കുടുംബത്തിൻ്റെ അത്താണിയുമാണ് മൈമുനത്ത്.

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് ഇതിന് പോംവഴി. ചികിത്സാ ചെലവ് കുടുംബത്തിന് താങ്ങാനാവാത്തതോടെ നാട്ടുകാർ ചികിത്സാ സഹായത്തിനായി രംഗത്തിറങ്ങുകയായിരുന്നു. ധനസമാഹരണം നടത്തുന്നതിന് വേണ്ടി തിനൂർ മള്ഹറുൽ ഉലും മദ്റസയിൽ ചേർന്ന ചികിത്സാ സഹായ കമ്മിറ്റി രൂപീകരണ യോഗം നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കാട്ടാളി ബാബു ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ കെ.കെ ലേഖയുടെ അധ്യക്ഷയായി. ഫണ്ട് ശേഖരണത്തിന്റെ ആദ്യ സംഭാവന പഞ്ചായത്ത് പ്രസിഡന്റിന് ടി.പി.എം തങ്ങൾ കൈമാറി ഉദ്‌ഘാടനം ചെയ്തു. ഒപ്പം ചടങ്ങിൽ ടി മുഹമ്മദലി, സി.പി കുഞ്ഞിരാമൻ, സി.കെ നാണു, കെ.എം ഹമീദ്, പി കുഞ്ഞികൃഷ്ണൻ നായർ, എൻ ഹമീദ്, പാലോൽ കുഞ്ഞമത്, സി.പി കുഞ്ഞബ്ദുല്ല, സുധീർ ടി, ലിബിയ എം, അജിത വി.ടി, ശശി ടി എന്നിവർ സംസാരിച്ചു.

യോഗത്തിൽ എൻ സൂപ്പി സ്വാഗതവും ടി.പി ഹാഷിം നന്ദിയും പറഞ്ഞു.ഗ്രാമപഞ്ചായത് പ്രസിഡന്റ് കാട്ടാളി ബാബു ചെയർമാനും എൻ സുപ്പി കൺവീനറും നാരങ്ങോളി കുഞ്ഞബ്ദുല്ല ട്രഷററുമായി കമ്മിറ്റി രുപികരിച്ചു. സഹാഭാരവാഹികളായി ടി മുഹമ്മദലി, സി.കെ നാണു, വള്ളിൽ തറമൽ ഹമീദ്, എൻ ഹമീദ് (വൈസ് ചെയർ.), കെ.എം ഹമീദ്, ടി ശരി, മൻസുർ കൈവേലി, സി.പി കുഞ്ഞിരാമൻ, ടി പി ഹാഷിം (ജോ.കൺ.) എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/189354/medical-assistance-committee-formed-youngwoman-failed-both-kidneys)