---
title: "#accident | കണ്ണീരിൽ കുതിർന്ന് നരിപ്പറ്റ ; ദമ്പതികളടക്കം നാല് സുഹൃത്തുക്കളുടെ യാത്ര ദുരന്തമായി"
english_title: "#Drenched #tears #journey #four #friends #including #couple #turns tragic"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/189529/drenched-tears-journey-four-friends-including-couple-turns-tragic"
published_at: "2024-03-05T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e72d1ba3005_accident.jpg"
keywords: []
---

# #accident | കണ്ണീരിൽ കുതിർന്ന് നരിപ്പറ്റ ; ദമ്പതികളടക്കം നാല് സുഹൃത്തുക്കളുടെ യാത്ര ദുരന്തമായി

> **Lead Summary:** **നരിപ്പറ്റ: [**യുവാവിൻ്റെ മരണത്തിൽ കണ്ണീരിൽ കുതിർന്ന് നരിപ്പറ്റ ഗ്രാമം. ദമ്പതികളടക്കം നാല് സുഹൃത്തുക്കളുടെ യാത്ര ദുരന്തമായി. വെള്ളമുണ്ടയിലെ വാഹനാപകടത്തിൽ യുവാവിന്റെ മരണം സുഹൃത്തിന്റെ വിവാഹ വാർഷികാഘോഷം കഴിഞ്ഞ് മടങ്ങവേ . ഇന്ന് ഉച്ച ഒരുമണിയോടെ കുറ്റ്യാടി - വയനാട് റോഡിൽ വെള്ളമുണ്ട പത്താംമൈലിലാണ് സംഭവം.

## Article Content

**നരിപ്പറ്റ: [**യുവാവിൻ്റെ മരണത്തിൽ കണ്ണീരിൽ കുതിർന്ന് നരിപ്പറ്റ ഗ്രാമം. ദമ്പതികളടക്കം നാല് സുഹൃത്തുക്കളുടെ യാത്ര ദുരന്തമായി. വെള്ളമുണ്ടയിലെ വാഹനാപകടത്തിൽ യുവാവിന്റെ മരണം സുഹൃത്തിന്റെ വിവാഹ വാർഷികാഘോഷം കഴിഞ്ഞ് മടങ്ങവേ . ഇന്ന് ഉച്ച ഒരുമണിയോടെ കുറ്റ്യാടി - വയനാട് റോഡിൽ വെള്ളമുണ്ട പത്താംമൈലിലാണ് സംഭവം.

സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിപുൻ ബസ്സിനടിയിൽപ്പെട്ട് സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു . അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റിറ്റുണ്ട് . ഇന്നലെ നരിപ്പറ്റയിൽ നിന്ന് പുറപ്പെട്ട ദമ്പതികളടക്കം നാല് സുഹൃത്തുക്കളുടെ യാത്രയാണ് കണ്ണീരിൽ കുതിർന്നത് .

നിപുൻ അടക്കം നാലുപേർ രണ്ട്‌ വാഹനങ്ങളിലായാണ് യാത്ര പോയത് ഇതിൽ നിപുൻ സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. മുടിക്കൽ എരട്ടയിൽ ചാലിൽ ദാമോദരൻ്റെയും രാധയുടെയും മകനാണ് നിപുൻ .

സഹോദരങ്ങൾ നീതു , നിഖിത . സഹയാത്രികൻ എരട്ടയിൽ ചാലിൽ വാണിമേൽ തയ്യുള്ള പറമ്പത്ത് വിപിൻ (27)നാണ് പരിക്കേറ്റത് . വിപിനിനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.നാളെ പോസ്റ്മാർട്ടത്തിനു ശേഷം നിപുനിന്റെ മൃതദേഹം ഉച്ചയോടെ നരിപ്പറ്റയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/189529/drenched-tears-journey-four-friends-including-couple-turns-tragic)