---
title: "#festival | കുറ്റ്യാടി നിയോജകമണ്ഡലത്തിൽ അറിവുത്സവം സംഘടിപ്പിച്ചു"
english_title: "#Knowledge #festival #organized #Kuttiadi #constituency"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/189556/knowledge-festival-organized-kuttiadi-constituency-new"
published_at: "2024-03-05T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e74a8a952ce_festivel_1.jpg"
keywords: []
---

# #festival | കുറ്റ്യാടി നിയോജകമണ്ഡലത്തിൽ അറിവുത്സവം സംഘടിപ്പിച്ചു

> **Lead Summary:** **പതിയാരക്കര: [ **കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കിക്കൊണ്ട് രൂപീകരിച്ച ബഹുജന വിദ്യാഭ്യാസ കൂട്ടായ്‌മ സ്മാർട്ട് കുറ്റ്യാടി നേതൃത്വത്തിൽ അറിവുത്സവം പരിപാടി സംഘടിപ്പിച്ചു. പരിപാടി മന്ദത്ത് കാവ് യുപി സ്കൂളിൽ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

**പതിയാരക്കര: [ **കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കിക്കൊണ്ട് രൂപീകരിച്ച ബഹുജന വിദ്യാഭ്യാസ കൂട്ടായ്‌മ സ്മാർട്ട് കുറ്റ്യാടി നേതൃത്വത്തിൽ അറിവുത്സവം പരിപാടി സംഘടിപ്പിച്ചു. പരിപാടി മന്ദത്ത് കാവ് യുപി സ്കൂളിൽ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഒപ്പം എംഎൽഎയുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 ലക്ഷം രൂപയുടെ പുസ്തകങ്ങൾ മണ്ഡലത്തിലെ 28 യുപി സ്കൂളുകൾക്കും തെരഞ്ഞെടുത്ത 18 ലൈബ്രറികൾക്കും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ് അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന പുസ്തക വിതരണം നടത്തി. പഞ്ചായത്തംഗം പി രജനി, കെ ഗോപാലൻ, ടി മോഹൻദാസ്, സിനുരാജ്, ബിപിസി നിഷാന്ത് എന്നിവർ സംസാരിച്ചു. പി കെ അശോകൻ സ്വാഗതവും ടി പി കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/189556/knowledge-festival-organized-kuttiadi-constituency-new)