---
title: "#magazine  |  തണൽ; വിദ്യാർഥികളുടെ കൈയ്യെഴുത്തു മാസിക ഒരുക്കി കുന്നുമ്മൽ ഉപജില്ല"
english_title: "#shade #Kunummal #sub-district #prepared #magazine #handwritten #students"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/189942/shade-kunummal-sub-district-prepared-magazine-handwritten-students"
published_at: "2024-03-07T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e98b9632d86_thanal.jpg"
keywords: []
---

# #magazine  |  തണൽ; വിദ്യാർഥികളുടെ കൈയ്യെഴുത്തു മാസിക ഒരുക്കി കുന്നുമ്മൽ ഉപജില്ല

> **Lead Summary:** **കുറ്റ്യാടി:[ **ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ സർഗാത്മക രചനകൾ കൈയ്യെഴുത്ത് മാസികയിലൂടെ പ്രകാശനത്തിനായി ഒരുക്കി മാതൃകയായി വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല. കഥ, കവിത, ഡയറിക്കുറിപ്പുകൾ. ആസ്വാദനം, ചിത്രരചന തുടങ്ങിയ അഞ്ച് വിഭാഗങ്ങളിലാണ് കൈയ്യെഴുത്ത് രചനകൾ പ്രകാശനത്തിനായി ഒരുക്കിയിരിക്കുന്നത്.

## Article Content

**കുറ്റ്യാടി:[ **ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ സർഗാത്മക രചനകൾ കൈയ്യെഴുത്ത് മാസികയിലൂടെ പ്രകാശനത്തിനായി ഒരുക്കി മാതൃകയായി വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല. കഥ, കവിത, ഡയറിക്കുറിപ്പുകൾ. ആസ്വാദനം, ചിത്രരചന തുടങ്ങിയ അഞ്ച് വിഭാഗങ്ങളിലാണ് കൈയ്യെഴുത്ത് രചനകൾ പ്രകാശനത്തിനായി ഒരുക്കിയിരിക്കുന്നത്.

ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ രചനകളടക്കം മാസികയിൽ ഇടം പിടിച്ചു. കഥ മാസിക യുടെ പേര്' കലിക' എന്നും കവിതയുടെ ' ദ്യുതി ' ഡയറിക്കുറിപ്പുകൾ 'താഴ്', ആസ്വാദനം 'ഉണ്മ'. ചിത്രകല 'തണൽ' എന്ന പേരിലുമാണ് നാമകരണം ചെ യ്‌തിരിക്കുന്നത്. കുന്നുമ്മൽ ഉപജില്ലയിലെ എൺപതിലധികം വിദ്യാലയങ്ങളിൽ നിന്നുമുള്ള കുട്ടികളുടെ രചനകൾ മാസികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അഞ്ച് കൈയ്യെഴുത്ത് മാസികളുടെ പ്രകാശനം 'അക്ഷരക്കാറ്റ്'എന്ന പരിപാടി മാർച്ച് 12 ന് ഉച്ചയ്ക്ക് 2 മണിക്ക് വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഷിജു ശശി നിർവ്വഹിക്കും. കവി വീരാൻകുട്ടി മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ ജനപ്രതിനിധികൾ. സാംസ്കാരിക പ്രവർത്തകർ, വിദ്യാഭ്യാസ വകുപ്പ് അധികൃതർ എന്നിവർ പങ്കെടുക്കും .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/189942/shade-kunummal-sub-district-prepared-magazine-handwritten-students)